• Logo

Allied Publications

Europe
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
Share
ഫ്രാങ്ക്ഫര്‍ട്ട്: സാമ്പത്തിക വളര്‍ച്ചയില്‍ താമസിയാതെ ഇന്ത്യ, ചൈനയെ പിന്തള്ളുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇത് വിശദമാക്കുന്നത്. ലോക ബാങ്ക് നടത്തിയ വിശകലനത്തില്‍ 20162017 വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിറകിലാക്കി സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് ചീഫ് ഇക്കോണമിസ്റും സീനിയര്‍ വൈസ് പ്രസിഡന്റുമായ കൌശിഖ് ബാസു പറഞ്ഞു. അധികാരത്തിലെത്തിയശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒട്ടേറെ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ പരിഷ്കാരങ്ങള്‍ വരും നാളുകളില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തീര്‍ച്ചയായും മുതല്‍ക്കൂട്ടാകുമെന്ന് ലോക ബാങ്ക് പ്രതീക്ഷിക്കുന്നു.

2017 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ എത്തുമെന്നാണ് ലോക ബാങ്കിന്റെ ഇപ്പോഴത്തെ വിശകലനം. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത ഉണ്ടാകുമെങ്കിലും 2017ല്‍ അത് 6.9 ശതമാനം മാത്രം ആകാനാണ് സാധ്യത. 2015 ല്‍ ഇന്ത്യ 6.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പുതിയ സര്‍ക്കാരും സാമ്പത്തിക പരിഷ്കാരങ്ങളും രാഷ്ട്രീയ മാറ്റവും കൂടുതല്‍ വിദേശ, പ്രവാസി നിക്ഷേപകരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം അത്ഭുതപൂര്‍വമായ വളര്‍ച്ചും പുരോഗതിയും നേടുമെന്നും ലോകബാങ്ക് കണക്കാക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്