• Logo

Allied Publications

Europe
പാരീസില്‍ ഭീകരതയ്ക്കെതിരെ നടന്ന ഐക്യദാര്‍ഢ്യം ചരിത്രമായി
Share
പാരീസ്: പത്തു ലക്ഷത്തിലധികം ജനങ്ങള്‍ കൈകോര്‍ത്തു പിടിച്ചു പാരീസില്‍ നടത്തിയ സമാധാന റാലി ചരിത്രത്തിന്റെ താളുകളില്‍ ഇടംതേടി. ഭീകരതയ്ക്കെതിരെയുള്ള പുതിയ മുന്നേറ്റമായി റാലിയില്‍ പങ്കെടുത്ത 40 ലോകനേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചു. മൂന്നു ദിവസത്തെ ഭീകരാക്രമണത്തില്‍ മരണപ്പെട്ട 17 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് റാലി പൂര്‍ത്തിയാക്കിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്, ജര്‍മന്‍ ചാര്‍സലര്‍ അംഗല മെര്‍ക്കല്‍, ജര്‍മന്‍ ഉപചാന്‍സലര്‍ സീഗ്മാര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റീയോ റിന്‍സി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബാസ്, ജോര്‍ദാന്‍ രാജ്ഞി റാനിയ അല്‍ അഹ്ദുള്ള, തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദവ്തോഗുലു, റഷ്യന്‍യുക്രെയ്ന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നപ്പോള്‍ ലോകസമാധാനത്തിന്റെ വക്താക്കളായി ഇവര്‍ മാറുകയായിരുന്നു.

പാരീസിലേയ്ക്കു ലോകം കുടിയേറിയെന്നു മാത്രമല്ല ഇന്നു ലോകത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് പറഞ്ഞു. ഭീകരതയ്ക്കെതിരേ ഇത്തരം റാലികള്‍ ലണ്ടന്‍, മാഡ്രിഡ്, ന്യൂയോര്‍ക്ക്, കെയ്റോ, സിഡ്നി, സ്റോക്ഹോം, ടോക്കിയോ എന്നിവിടങ്ങളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റാലിയില്‍ പങ്കെടുത്തവര്‍ സ്വാതന്ത്യ്രം, അഭിപ്രായ സ്വാതന്ത്യ്രം എന്നിവയുടെ മഹത്വങ്ങള്‍ ഉദ്ധരിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. ലോകനേതാക്കളടക്കം പങ്കെടുത്ത ബഹുജനമാര്‍ച്ചിനു വന്‍ സുരക്ഷയാണ് ഫ്രഞ്ച് പോലീസ് ഒരുക്കിയിരുന്നത്.

ഷാര്‍ളി എബ്ഡോ വാരികയുടെ ഓഫീസില്‍ ബുധനാഴ്ചയാണ് ഭീകരാക്രമണം നടന്നത്. പത്രാധിപരും കാര്‍ട്ടൂണിസ്റും മാധ്യമസ്ഥാപനം ഉടമയും അടക്കം 12 പേര്‍ ഭീകരരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടു.

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വിതുമ്പുന്ന മനസുമായി ലോകനേതാക്കള്‍ക്കൊപ്പം റാലിയുടെ മുന്‍നിരയില്‍ അണിനിരന്നപ്പോള്‍ കദനത്തിന്റെ കനല്‍ എരിയുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.