• Logo

Allied Publications

Europe
കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം നടത്തി
Share
കാര്‍ഡിഫ്: കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ (സിഎംഎ) ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം നടത്തി. എന്നും വേറിട്ട പരിപാടികളുമായി വ്യത്യസ്തത പുലര്‍ത്തുന്ന സിഎംഎ ഇത്തവണ ഒരു ഫോര്‍സ്റാര്‍ ഹോട്ടലിലാണ് തങ്ങളുടെ പുതുവര്‍ഷാഘോഷങ്ങള്‍ കൊണ്ടാടിയത്.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രാജ് അഗവര്‍, യുക്മ റീജിയണല്‍ പ്രസിഡന്റ് ബിജു പന്നിവേലില്‍, തമിഴ് കമ്യൂണിറ്റി പ്രസിഡന്റ് മഥന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. സിഎംഎ പ്രസിഡന്റ് ജോസ് കൊച്ചാപിള്ളില്‍, സെക്രട്ടറി ജോണ്‍സണ്‍ തുടങ്ങി കമ്മിറ്റി അംഗങ്ങള്‍ എല്ലാം ഒരേ മനസോടെ പ്രവര്‍ത്തിച്ചു എന്നത് വ്യക്തമാക്കുന്നതായിരുന്നു ഇത്തവണത്തെ പരിപാടി. ബോക്സിംഗ് ഡേയില്‍ തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ എല്‍സി ചേച്ചിയെ അനുസ്മരിച്ചതിനു ശേഷം ഉദ്ഘാടന ചടങ്ങും തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ ക്രിസ്മസ് കരോള്‍ ഗാനവും മധുരപലഹാരങ്ങളും കുടുംബങ്ങള്‍ക്കുള്ള സമ്മാനങ്ങളും ആയി സദസിലൂടെ വന്നത് വേറിട്ടോരനുഭവം ആയിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മികവുറ്റ കലാപരിപാടികളും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി 14 തരം വിഭവങ്ങളോടുകൂടിയ സദ്യയും വേറിട്ടൊരനുഭവമായി.

കൃത്യം രാത്രി 9.30ന് ആരംഭിച്ച ഡിജെ അര്‍ധരാത്രി 12 വരെ തുടര്‍ന്നു. ആഘോഷപരിപാടികളില്‍ വിശിഷ്ടാതിഥികള്‍ മുഴുവന്‍ സമയവും കുടുംബ സമേതം പങ്കെടുത്തത് പരിപാടികളുടെ മികച്ച നിലവാരത്തെയാണ് കാണിക്കുന്നത്.

റിപ്പോര്‍ട്ട്: ഷാജി ഫ്രാന്‍സിസ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.