• Logo

Allied Publications

Europe
ബ്രിട്ടീഷ് പാര്‍ലമെന്റ് സ്ക്വയറില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കും: കാമറൂണ്‍
Share
ലണ്ടന്‍: ഇന്ത്യുടെ രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയുടെ പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്കയറില്‍ സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. മഹാത്മാവിന്റെ പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്കയറില്‍ സ്ഥാപിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നും കാമറൂണ്‍ വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഗാന്ധിക്കുള്ള പ്രാധാന്യവും അദ്ദേഹത്തിന്റെ സമാധാന സന്ദേശമായ അഹിംസക്കെതിരെയുള്ള പേരാട്ടവും എക്കാലവും ലോകമുയര്‍ത്തുന്ന സന്ദേശമാണെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.

ഗാന്ധിമാര്‍ഗം സമാധാനത്തിലേയ്ക്കുള്ള വഴിയാണെന്നും ആധുനിക ലോകം ഇതാണ് എന്നും ഉയര്‍ത്തിപിടിക്കേണ്ടെതന്നും ഒരു സ്വകാര്യ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാമറൂണ്‍ പറഞ്ഞു.

വിന്‍സ്റണ്‍ ചര്‍ച്ചിലിന്റെയും നെല്‍സണ്‍ മണ്ടേലയുടെയും പ്രതിമകള്‍ക്ക് സമീപമായിരിക്കും ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഗാന്ധി സ്മരണ ട്രസ്റിന് വേണ്ടുന്ന സഹായം ചെയ്തുകൊടുക്കുമെന്നും കാമറൂണ്‍ പറഞ്ഞു.

ബ്രിട്ടന്റെ വളര്‍ച്ചയ്ക്കായി ഏഷ്യന്‍ രാജ്യങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകളെ ഒരിക്കലും മറക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.

വികസിത രാജ്യങ്ങളുടെ നേതൃനിരയിലേക്ക് വളരുന്ന ശക്തിയായി ഇന്ത്യ മാറിയെന്നും കാമറൂണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടനില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് ഒരുക്കത്തിലാണ് താനെന്നും കാമറൂണ്‍ പറഞ്ഞു.

താന്‍ പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യബ്രിട്ടീഷ് ബന്ധം ഏറെ ശക്തിപ്പെട്ടെന്നും അഞ്ചു ബില്യന്‍ പൌണ്ടിന്റെ നിക്ഷേപം നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ