• Logo

Allied Publications

Europe
ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം നടത്തി
Share
ബ്രാഡ്ഫോര്‍ഡ്: ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ നടത്തി. ലിറ്റില്‍ ലെയ്ന്‍ ഹാളില്‍ ജനുവരി മൂന്നിന് (ശനി) നടന്ന പരിപാടികള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഷാജിസുഷ ദമ്പതികള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സോജന്‍ ജോസഫ് ഏവരേയും സ്വാഗതം ആശംസിച്ചു.

ജോജി ജോര്‍ജ് ക്രിസ്മസ്, ന്യൂഇയര്‍ സന്ദേശം നല്‍കി. ജോയി മനോജ് പ്രോഗ്രാം അവതാരകനായിരുന്നു. ചാരിറ്റിക്ക് വേണ്ടി നടത്തിയ തംബോല ടിക്കറ്റിന്റെ വില്‍പ്പന ഉദ്ഘാടനം വര്‍ഗീസ് ആന്റണി, സക്കറിയ പുത്തന്‍കുളത്തിനു നല്‍കി നിര്‍വഹിച്ചു. തംബോലയുടെ സമ്മാനം ജോണ്‍ മാര്‍ട്ടിന്‍ സംഭാവന ചെയ്തപ്പോള്‍ ചാരിറ്റിക്കുവേണ്ടി അനിത രാജേഷ് ഉണ്ടാക്കി നല്‍കിയ മീന്‍ അച്ചാറിന്റെ ലേലത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കഴിഞ്ഞ യുക്മ നാഷണല്‍ കലാമേളയില്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടിയ ഹന്ന സോജന് ട്രോഫി നല്‍കി ആദരിച്ചു. അതുപോലെ നഴ്സിംഗ് മേഖലയില്‍ സ്പെഷല്‍ ട്രെയിനിംഗ് നേടി ബാന്‍ഡ് 8 നഴ്സ് എന്‍ഡോസ്കോപ്പിസ്റ് ആയി പ്രമോഷന്‍ നേടിയ ബിന്ദു സോജനെ ജോസഫ്ജസി ദമ്പതികള്‍ ഷീല്‍ഡ് നല്‍കി ആദരിച്ചു.

തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. സാന്താഅപ്പൂപ്പനെ എല്ലാവരുടേയും സാന്നിധ്യത്തില്‍ പാട്ടുപാടിയും ഡാന്‍സ് ചെയ്തുമാണ് സ്വീകരിച്ചത്. അസോസിയേഷന്‍ അംഗങ്ങള്‍ പാകം ചെയ്ത രുചികരമായ ക്ഷണം കഴിച്ച് സന്തോഷം പങ്കിട്ടു.

വരും വര്‍ഷത്തെ യുക്മ പ്രതിനിധികളായി സോജന്‍ ജോസഫ്, സുബിന്‍ ജോസഫ്, ജെസി ജോണ്‍ എന്നിവരേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മനിതാ വിനോദ് പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ടോം തോമസ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.