• Logo

Allied Publications

Europe
ജര്‍മനിയില്‍ തൊഴിലില്ലായ്മ നിരക്കിലെ കുറവ് റിക്കാര്‍ഡ് സൃഷ്ടിച്ചു
Share
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനെ അപേക്ഷിച്ച് ഏറ്റവും കുറവു രേഖപ്പെടുത്തിയതായി ഫെഡറല്‍ തൊഴില്‍ കാര്യാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ജര്‍മനിയുടെ ഏകീകരണത്തിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു പ്രവണതയെന്നും തൊഴില്‍ കാര്യാലയം.

യൂറോപ്പിലെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ 2014 ഡിസംബര്‍ അവസാനിച്ചപ്പോള്‍ 2,841 മില്യന്‍ ആള്‍ക്കാരാണ് തൊഴിലില്ലാത്തവരായി കഴിയുന്നത്. വിന്റര്‍ സീസണ്‍ ആയിട്ടു കൂടി 27,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനായി എന്നതും ഒരു പ്രത്യേകതയായി കാണുന്നു. സാധാരണ വിന്റര്‍ സീസണില്‍ തൊഴിലില്ലായ്മ നിരക്ക് എപ്പോഴും കൂടിയിരിക്കും. 1991 ലാണ് ഇത്രയും കറിഞ്ഞ നിരക്ക് ജര്‍മനിയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ 2012 തുടക്കത്തില്‍ കുറവ് അനുഭവപ്പെട്ടിരുന്നെങ്കിലും സര്‍വകാല റിക്കാര്‍ഡ് ഭേദിക്കാനായില്ലയെന്നും കാര്യാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലുള്ളവരെ അപേക്ഷിച്ച് തൊഴിലില്ലാത്തവരുടെ നിരക്ക് 6.5 ശതമാനത്തില്‍ എത്തിയത് ഇക്കഴിഞ്ഞ നവംബറിനേക്കാള്‍ (6.6 ശതമാനം) ഒരു ശതമാനം കുറവും കാണിക്കുന്നു.

1990 ല്‍ ബര്‍ലിന്‍ മതില്‍ പൊളിച്ചതിനുശേഷം പൂര്‍വ ജര്‍മന്‍കാര്‍ തൊഴില്‍ തേടി പശ്ചിമ ജര്‍മനിയിലേയ്ക്ക് ഇരച്ചു കയറിയിരുന്നു. അവരെ ഉള്‍ക്കൊണ്ടു നടത്തിയ മൊത്തം തൊഴില്‍ മേഖല ഏറ്റവും ഗണ്യമായ പുരോഗതിയില്‍ രാജ്യത്തെ എത്തിക്കാനായന്നും റിപ്പോര്‍ട്ട് തുടരുന്നു.

ഉക്രൈന്‍, ഗ്രീസ് പ്രശ്നത്തില്‍ യൂറോപ്പില്‍ ആശങ്ക തുടരുമ്പോഴും യൂറോപ്പിന്റെ പൌവര്‍ ഹൌസ് എന്ന നിലയില്‍ തൊഴില്‍ മേഖല പുഷ്ടിപ്പെടുന്നത് ജര്‍മന്‍കാരെ ഏറെ സന്തോഷിപ്പിക്കുന്നു. ഇതിനിടയില്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ ഒഴിവാക്കിയെടുത്തെങ്കിലും പണച്ചുരുക്കം അനുഭവപ്പെട്ടത് എല്ലാ മേഖലയെയും പിടിച്ചിരുത്തി. എന്നാല്‍ പോയ വര്‍ഷത്തിലെ മൂന്ന്, നാല് പാദങ്ങളില്‍ ജിഡിപി ഉയര്‍ന്നത് ഏറെ ആശ്വാസകരമായതായും റിപ്പോര്‍ട്ടു പറയുന്നു. ഈ വര്‍ഷം ജിഡിപി ഇതില്‍ നിന്നും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ വര്‍ഷം മാത്രം ജര്‍മനിയില്‍ സൃഷ്ടിക്കപ്പെട്ടത് അര മില്യന്‍ തൊഴിലവസരങ്ങള്‍. കഴിഞ്ഞ വര്‍ഷം ഏകദേശം 41.04 മില്യന്‍ ആളുകളാണ് ജര്‍മനിയില്‍ ജോലി ചെയ്യുന്നവരായി ഉണ്ടായിരുന്നത്. 535,000 പേരുടെ വര്‍ധനയാണിത്. അതായത് 1.3 ശതമാനം വര്‍ധന 12 മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇത്രയും ആളുകളെ തൊഴില്‍ മേഖലയില്‍ കയറിക്കൂടാന്‍ ആകര്‍ഷിച്ചപ്പോഴും നിലവില്‍ അനേകം തസ്തികകള്‍ വിവിധ മേഖലകളില്‍ ഒഴിഞ്ഞുകിടപ്പുള്ളത് തൊഴില്‍ദാതാക്കളെ ആകുലപ്പെടുത്തുന്നുണ്ട്. സ്കില്‍ഡ് ലേബേഴ്സിന്റെ ദൌര്‍ലഭ്യം ഇപ്പോഴും ജര്‍മനിക്ക് ഒരു തലവേദനയായി നില്‍ക്കുന്നു. ജര്‍മനിയില്‍ ആദ്യമായാണ് ജോലിയുള്ളവരുടെ എണ്ണം 41 മില്യനു മുകളില്‍ പോകുന്നത്. 82 മില്യനോളം വരും രാജ്യത്തെ ജനസംഖ്യ.

എങ്കിലും ജര്‍മനിയില്‍ ഒരു മില്യന്‍ തൊഴിലവസരങ്ങള്‍ നികത്താനാകാതെ കിടക്കുന്നു എന്ന സര്‍വേ ഫലത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ തൊഴില്‍ മേഖലയെ സഹായിക്കാന്‍ പര്യാപ്തമായിരുന്നു. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മാ നിരക്കില്‍ വ്യത്യാസം വന്നതും പൊതുമേഖലയ്ക്കൊപ്പം സ്വകാര്യമേഖലയും കലവറയില്ലാതെ വിദഗ്ധര്‍ക്കും അവിധഗ്ധര്‍ക്കും ജോലി നല്‍കി.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയില്‍ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെങ്കിലും നിശ്ചിത വൈദഗ്ധ്യമുള്ള തൊഴിലാളികളെ കിട്ടാനില്ലെന്ന് തൊഴിലുടമകള്‍ക്ക് വ്യാപകമായി പരാതിയുണ്ട്.

പോയ വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയില്‍ 41.6 മില്യന്‍ ആളുകളാണ് കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ സജീവ ജോലികളിലുണ്ടായിരുന്നത്.

എന്നാല്‍ ഇതിനു വിപരീതമായി കൂടുതല്‍ വിദേശ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ജര്‍മനി അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നുള്ള മറ്റൊരു പഠന റിപ്പോര്‍ട്ട് ജര്‍മനിയെ ആഗോള തൊഴില്‍ മേഖലയില്‍ നിന്നും അല്‍പ്പം അകറ്റി നിര്‍ത്തുന്നുണ്ട്. കുടിയേറ്റക്കാരോട് കൂടുതല്‍ സൌഹൃദം കാട്ടിയാലേ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയൂ എന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നുന്നത്.

കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഒരു രാജ്യമെന്ന പ്രതിച്ഛായ ആഗോള തലത്തില്‍ ജര്‍മനിക്കില്ല. ഇക്കാര്യത്തില്‍ ശരിയായ സൂചനകള്‍ നല്‍കേണ്ട ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനാണെന്നും വിദഗ്ധ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിനു പുറത്തു നിന്നുള്ളവര്‍ക്ക് ജര്‍മനിയില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. അമേരിക്കക്കാരും മറ്റുമാണ് സങ്കീര്‍ണമായ ചില ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നത്.

ഇത്തരം നിയന്ത്രണങ്ങള്‍ നീക്കേണ്ടതുണ്ട്. സ്ഥിര താമസത്തിന് അനുമതി ലഭിക്കാനുള്ള കുറഞ്ഞ വരുമാന പരിധി 66,000 യൂറോയില്‍ നിന്ന് 48,000 യൂറോ ആക്കാനുള്ള തീരുമാനം ഉചിതമായിരുന്നു. പക്ഷെ പോയവര്‍ഷം ഈ വരുമാന പരിധി പ്രതിവര്‍ഷം 33,000 യൂറോയി കുറച്ച ഇത്തരം നടപടികളാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ആവശ്യമുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.പക്ഷെ ഭാഷാപ്രശ്നം ഒരു വലിയ കടമ്പയായി ഇപ്പോഴും നിലനില്‍ക്കുന്നു. ഐടി മേഖലയിലും എന്‍ജിനിയറിംഗ് വിഭാഗത്തിലുമാണ് വിദഗ്ധരെയാണ് ജര്‍മനിക്ക് അത്യാവശ്യം വേണ്ടുന്നത്. ഇയുവിന് പുറത്തുള്ളവരെയാണ് കൂടുതലായി രാജ്യം താത്പര്യപ്പെടുന്നത്.

എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡില്‍ ജര്‍മന്‍ ഭാഷ കൂടാതെ ജര്‍മനിയില്‍ പഠന വീസാ നല്‍കുന്നതും ഉന്നത പഠനം ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് നല്ലൊരു കാര്യമാണ്.

യൂറോ സോണിലെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനമെന്ന പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. പോയവര്‍ഷം ജനുവരിയില്‍ 11.9 ശതമാനമായിരുന്നു. 19 അംഗ യൂറോ രാജ്യങ്ങളിലായി തൊഴില്‍ രഹിതരായി കഴിയുന്നത് ഇപ്പോള്‍ 19.07 മില്യന്‍ ആളുകളാണ്. അതായത് 2014 ഫെബ്രുവരിയേക്കാള്‍ 33,000 പേരുടെ വര്‍ധന.

എന്നാല്‍ യൂറോസ്റാര്‍ സ്റാറ്റിസ്റിക്കല്‍ ഏജന്‍സിയുടെ കണക്കുകള്‍ നോക്കിയാല്‍ പോയവര്‍ഷം തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ഗ്രീസിലാണ് അനുഭവപ്പെടുന്നത്, 26.4 ശതമാനം. 26.3 ശതമാനവുമായി സ്പെയിന്‍ തൊട്ടു പിന്നിലുണ്ട്. പോയവര്‍ഷത്തിന്റെ അവസാനം സ്പെയിന്‍ ഒന്നാംസ്ഥാനത്തു നിന്നിരുന്നു. തൊഴിലില്ലായ്മ ഏറ്റവും കുറവ് കാണുന്നത് ഓസ്ട്രിയയിലാണ് 4.8 ശതമാനം.

യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങളിലേയും മൊത്തം തൊഴിലില്ലായ്മ നിരക്ക് പോയ വര്‍ഷം 10.8 ശതമാനം എന്നത് അവസാനം ആയപ്പോഴേയ്ക്കും 10.9 ശതമാനമായി വര്‍ധിച്ചു. കടക്കെണിമൂലം യൂറോസോണ്‍ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും ദുര്‍ബലവും ഒപ്പം ഉത്പാദന മേഖലയും മാന്ദ്യത്തിലാണ്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുവരികയാണ്.

തൊഴില്‍രഹിതരായി യുവാക്കളാണ് പട്ടികയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. വര്‍ഷാവസാനം 25 വയസിന് താഴെയുള്ള രണ്ടു ലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അതാകട്ടെ ഗ്രീസിലും സ്പെയിനിലുമാണ് സംഭവിച്ചത്.

2014 ലെ തൊഴിലില്ലായ്മ പട്ടികയില്‍ ആദ്യത്തെ പത്തു രാജ്യങ്ങള്‍:

ഏൃലലരല 26.4% ,ടുമശി 26.3%,ജീൃൌഴമഹ 17.5%,കമേഹ്യ 11.6%,എൃമിരല 10.8%,ഏലൃാമ്യി 6.5%,അൌൃശമ 4.8%,ഡട 7.7%,ഖമുമി 4.2%ഡഗ 7.7%.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍



ജര്‍മനിയില്‍ ഫാ.ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം ഫെബ്രുവരി 22 മുതല്‍

2015ഷമി8ുമിമസമഹ.ഷുഴ

കോബ്ളെന്‍സ്: ഫാ.ജോര്‍ജ് പനയ്ക്കല്‍ നേതൃത്വം നല്‍കി പോട്ട ഡിവൈന്‍ മിനിസ്ട്രി നയിക്കുന്ന സന്യസ്തര്‍ക്കായുള്ള പ്രത്യേക ധ്യാനം ജര്‍മനിയിലെ കോബ്ളെന്‍സിന് അടുത്തുള്ള ഫല്ലെന്‍ഡാര്‍ നഗരത്തിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഷോണ്‍സ്റാറ്റില്‍ (ടരവീലിമെേ, ഒമൌ ടീിിലിമൌ, ഒശഹഹരെവലശറലൃ ടൃ. 7, 56179 ഢമഹഹലിറമൃ) നടക്കും.

ഫെബ്രുവരി 22 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 26 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് ധ്യാനം.

മാനവ കുലത്തിന്റെ രക്ഷയ്ക്കായി കുരിശില്‍ സ്വജീവന്‍ വെടിഞ്ഞ് ഉഥിതനായ യേശുവിന്റെ കുരിശുമരണത്തിന്റെയും പീഢനങ്ങളെയും സ്മരിക്കുന്ന വലിയ നോയമ്പിന്റെ മുന്നോടിയായിട്ടാണ് ധ്യാനം സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ജമലൃേ ഞല്യിി ങൌിറലിസൌൃശമി, ഠലഹ.: 07139 9315197; ടൃ. എഹീംല്യൃ ഏീുൌൃമവേശിഴമഹ, ഠലഹ.: 02651493348.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ