• Logo

Allied Publications

Europe
കൂട്ടായ്മയുടെ ആഘോഷമായി ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിന്റെ ക്രിസ്മസ്
Share
വിയന്ന: ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങള്‍ അവിസ്മരണീയമായി. ക്രിസ്മസിന്റെ വാരം ക്നാനായ കിഡ്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങി കരോള്‍ അവതരിപ്പിച്ചത് മറക്കാനാവാത്ത ക്രിസ്മസ് അനുഭവമായി.

ഡിസംബര്‍ 25ന് ഹോഹന്‍ ബര്‍ഗ് പാരിഷ് ഹാളില്‍ നടത്തിയ ആഗ്ജോഷ പരിപാടികള്‍ക്ക് ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റി പ്രസിഡന്റ് തോമസ് പടിഞ്ഞാറെക്കാലായില്‍ അധ്യക്ഷത വഹിച്ചു. ഫാ. വില്‍സണ്‍ മേച്ചേരില്‍ ക്രിസ്മസ് സന്ദേശം നല്‍കി. 2014 ല്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് ഫാ. ജോമോന്‍ ചെറോലിക്കല്‍ സമ്മാനങ്ങള്‍ നല്‍കി.

കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. തോമസ് പടിഞ്ഞാറെക്കാലയില്‍, കിഡ്സ് ക്ളബ് പ്രസിഡന്റ് ജെസിന്‍ മണ്ണാറുമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മെല്‍വിന്‍ വിളങ്ങാട്ടുശേരില്‍ ക്രിസ്മസ് പാപ്പയായി വേഷമിട്ടു. സെക്രട്ടറി മേബിന്‍ പടിഞ്ഞത്ത് കൃതജ്ഞത അറിയിച്ചു. മെലാനി കുന്നുംപുറത്ത്, നിദിയ എടപ്പള്ളിച്ചിറയില്‍ എന്നിവര്‍ ആഘോഷപരിപാടിയില്‍ അവതാരകരായി.

സ്നേഹവിരുന്നിനുശേഷം സംഘടിപ്പിച്ച മൈലാഞ്ചിയിടല്‍, പുരാതനപാട്ട് മത്സരങ്ങള്‍ ഏറെ ശ്രദ്ധേയമായി. ആദ്യന്തം ആവേശകരമായ മത്സരത്തില്‍ സ്റീഫന്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തിലുള്ള സംഘം റോളിംഗ് ട്രോഫി കരസ്ഥമാക്കി.

അലക്സ്, മിനി വിളങ്ങാട്ടുശേരില്‍, ജോബി, സോണിയ എടപ്പള്ളിചിറയില്‍, ബിനോയി, ജോള്‍സി കുന്നുംപുറത്ത്, ജിമ്മി, തങ്കമ്മ കോയിതറ, ഫെലിക്സ്, മാര്‍ട്ടിന പുത്തന്‍പുരയില്‍, ലൈസ പടിഞ്ഞാറെക്കാലായില്‍, മരീന പടിഞ്ഞത്ത് എന്നിവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട