• Logo

Allied Publications

Europe
ജര്‍മനിയിലെ വലതുപക്ഷ വിദ്വേഷ പ്രസ്ഥാനത്തിന് മെര്‍ക്കലിന്റെ വിമര്‍ശനം
Share
ബര്‍ലിന്‍: ഇസ്ലാമിനെതിരേയും കുടിയേറ്റത്തിനെതിരേയും വിദ്വേഷം വളര്‍ത്തുന്ന തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതിനെതിരേ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ മുന്നറിയിപ്പ്. മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്ന ഇവയുടെ നേതാക്കളുടെ ഹൃദയത്തില്‍ വെറുപ്പ് നിറച്ചുവച്ചിരിക്കുകയാണെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മെര്‍ക്കല്‍ കുറ്റപ്പെടുത്തി.

പെഗിഡ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഇസ്ലാം വിരുദ്ധ പ്രകടനങ്ങള്‍ക്ക് കരുത്തേറി വരുന്ന പശ്ചാത്തലത്തില്‍ മെര്‍ക്കല്‍ നടത്തുന്ന ഏറ്റവും ശക്തമായ അഭിപ്രായപ്രകടനമാണിത്.

25 വര്‍ഷം മുമ്പ് ബര്‍ലിന്‍ മതില്‍ പൊളിക്കുന്നതിലേക്കു നയിച്ച ജനകീയ പ്രക്ഷോഭത്തില്‍ ഉപയോഗിച്ച, വിആര്‍ ദ പീപ്പിള്‍ എന്ന മുദ്രാവാക്യമാണ് പെഗിഡയും ഇപ്പോള്‍ കടമെടുത്തിരിക്കുന്നത്. എന്നാല്‍, വ്യത്യസ്ത നിറവും വ്യത്യസ്ത മതവുമുള്ളവര്‍ നമ്മുടെ ഭാഗമല്ലെന്നാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.

ഇത്തരം മുന്‍വിധികളുമായി റാലി നടത്തുന്നവരുടെ പിന്നാലെ പോകരുത്. അവരുടെ ഹൃദയത്തില്‍ വെറുപ്പു മാത്രമാണുള്ളത് മെര്‍ക്കല്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ തുടരുന്ന എബോള വൈറസ് ബാധ, ഉക്രെയ്ന്‍, സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ തുടരുന്ന ഇസ്ലാമിക് സ്റേറ്റ് ഭീകരത തുടങ്ങിയ വിഷയങ്ങളും മെര്‍ക്കലിന്റെ പ്രസംഗത്തില്‍ പരാമര്‍ശവിധേയമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.