• Logo

Allied Publications

Europe
ജര്‍മനിയിലെ മിനിമം കൂലി നിയമം 2015 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
Share
ബര്‍ലിന്‍: ചാന്‍സലര്‍ ആംഗലാ മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള ജര്‍മനിയിലെ വിശാല മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നിയമം 2015 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാവും.

മണിക്കൂറിന് എട്ടര യൂറോ ആയിരിക്കും ഇനി രാജ്യത്തെ മിനിമം വേതനം. ജര്‍മനിയിലെ ആദ്യത്തെ മിനിമം വേതന ബില്ലിന് നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.പുതിയ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നത് 3.7 മില്യന്‍ ജീവനക്കാരാണ്. അതുകൊണ്ടുതന്നെ ഇത്രയും ജീവനക്കാര്‍ക്കും ജനുവരി ഒന്നു മുതല്‍ മണിക്കൂറൊന്നിന് 8.50 യൂറോ അടിസ്ഥാന ശമ്പളമായി ലഭിക്കും. യുഎസിലെയും യുകെയിലെയും മിനിമം വേതനങ്ങളെക്കാള്‍ കൂടുതലാണിത്.

രാജ്യത്തെ സമസ്ത തലത്തിലുമുള്ള 6300 ബിസിനസ് മേഖലകളിയും 26 ശതമനം ജോലിക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ ഇന്‍ഡസ്ട്രി ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ഫെഡറേഷന്‍ കണക്കാക്കുന്നത് പുതുവര്‍ഷത്തില്‍ രണ്ടു ലക്ഷം പുതിയ തൊഴില്‍ തസ്തികകളാണ്.

2013 ലെ തെരഞ്ഞെടുപ്പ് ജയത്തിനുശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ കടമ്പയായി നിന്ന മിനിമം വേതനം എന്ന കീറാമുട്ടി പ്രശ്നത്തിന് മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സിഡിയു), സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി എന്നീ കക്ഷികള്‍ തമ്മില്‍ പോയ വര്‍ഷം ചര്‍ച്ചയിലൂടെ ധാരണയില്‍ എത്തിയെന്നു മാത്രമല്ല ഈ വര്‍ഷം പാര്‍ലമെന്റില്‍ നിയമം പാസാവുകയും ചെയ്തിരുന്നു.

ഇതുവരെ ട്രേഡ് യൂണിയനുകളെയും ബിസിനസ് ഗ്രൂപ്പുകളെയും ആശ്രയിച്ചാണ് രാജ്യത്ത് മിനിമം വേതനം നടപ്പാക്കിയിരുന്നത്. ഇതിനു പകരം, സര്‍ക്കാര്‍ തന്നെ ഇതു നിശ്ചയിച്ചു നടപ്പാക്കണമെന്നത് എസ്പിഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ഇരുകക്ഷികളും തമ്മിലുള്ള ധാരണയനുസരിച്ച് ദേശീയ തലത്തില്‍ മണിക്കൂറിന് 8,5 യൂറോയാണ് അടിസ്ഥാനമായി മിനിമം വേജായി നിശ്ചയിച്ചിരിക്കുന്നത്. വിശാല മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിലെ സെന്റര്‍ ലെഫ്റ്റ് കക്ഷിയെന്ന നിലയില്‍ സോഷ്യലിസ്റുകളുടെ ഏറ്റവും മുന്തിയ ഡിമാന്റും ഇതായിരുന്നു. ഇതനുസരിച്ച് തൊഴില്‍ നഷ്ടപ്പെടുത്താതെ തന്നെ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ നിയമം കൊണ്ടുവന്നു എന്നതാണ് അതിന്റെ പ്രത്യേകത.

കിഴക്കന്‍ ജര്‍മനിയിലെ തൊഴില്‍ കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടില്‍ മിനിമം കൂലിയായി മണിക്കൂറിന് സാധാരണ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത് 1.37 യൂറോയും ഡ്രൈവറന്മാര്‍ക്ക് നല്‍കിയിരുന്നത് 1.55 യൂറോയുമാണ്. എന്നാല്‍ റിസപ്ഷനിസ്റുകള്‍ക്ക് 2.54 യൂറോയാണ് മണിക്കൂറില്‍ ലഭിച്ചിരുന്നത്. മെക്ലെന്‍ബുര്‍ഗ് ഫോര്‍പൊമനിലെ ഒരു ഹോട്ടലില്‍ മെയിഡ് സെര്‍വന്റിന് ലഭിച്ചത് മണിക്കൂറിന് വെറും 26 സെന്റ് (0.26 യൂറോ) മാത്രമായിരുന്നു. എന്നാല്‍ പിറ്റ്സ കമ്പനികള്‍ നല്‍കിയിരുന്നത് 1.59 യൂറോയുമാണ്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജര്‍മനിയില്‍ ആകമാനം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 83 ശതമനം ജര്‍മന്‍കാരും ആഗ്രഹിക്കുന്നത് പൊതുവില്‍ ഒരു മിനിമം കൂലി നിയമവും അടിസ്ഥാന ശമ്പളം നിശ്ചയിക്കലുമായിരുന്നു.

യൂറോപ്പിലെ ഒന്നാമത്തെയും ലോകത്തിലെ നാലാമത്തെയും സാമ്പത്തികശക്തിയായ ജര്‍മനിയില്‍ മിനിമം കൂലി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നു കേള്‍ക്കുമ്പോള്‍ വിരോധാഭാസമായി തോന്നുമെങ്കിലും രാജ്യത്തെ യാഥാസ്ഥികരായ മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടി സാധാരണക്കാരനെ ഒട്ടും പരിഗണിക്കുന്നില്ല എന്നതിന്റെ ഉത്തമതെളിവായിരുന്നു മിനിമം കൂലി പ്രശ്നം. പക്ഷെ ഇന്നിപ്പോള്‍ തുടര്‍ ഭരണം വേണമെങ്കില്‍ മുന്‍ചട്ടങ്ങള്‍ ഒക്കെയും പൊളിച്ചെഴുതേണ്ടതായി വന്നു ഇവര്‍ക്ക്.

2013 ജൂലൈയിലെ കണക്കനുസരിച്ച് 28 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 21 രാജ്യങ്ങളിലാണ് മിനിമം വേതനം നിജപ്പെടുത്തിയിരിക്കുന്നത്. ജര്‍മനി, ഡെന്‍മാര്‍ക്ക്, ഇറ്റലി, സൈപ്രസ്, ഓസ്ട്രിയ, ഫിന്‍ലാന്റ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഇനിയും മിനിമം വേതനം നിജപ്പെടുത്തേണ്ടത്. എന്നാലിപ്പോള്‍ ജര്‍മനി ഇക്കാര്യത്തില്‍ ഉടനെ നിയമം കൊണ്ടുവരും. ബള്‍ഗേറിയില്‍ മാസത്തിലെ മിനിമം കൂലി 159 യൂറോയും ലക്സംബര്‍ഗില്‍ 1874 യൂറോയുമാണ്. മിക്ക രാജ്യങ്ങളിലെയും പര്‍ച്ചെസിംഗ് പൌവര്‍ സ്റാന്‍ഡാര്‍ഡ്(പിപിഎസ്) കണക്കാക്കിയായിരിക്കും മിനിമം വേതനം നടപ്പിലാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട