• Logo

Allied Publications

Europe
കൊളോണില്‍ ഇന്ത്യന്‍ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു
Share
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ രൂപതകളിലെ ഇന്ത്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ ആഘോഷിച്ചു.

ഡിസംബര്‍ 25 ന് (വ്യാഴം) വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.

കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ സഹകാര്‍മികനായിരുന്ന ബല്‍ജിയത്തെ ലുവൈന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന ഫാ.അരുണ്‍ വടക്കേല്‍ ക്രിസ്മസിന്റെ പുണ്യം നിറഞ്ഞ ആശയങ്ങള്‍ ഉള്‍ക്കാള്ളിച്ച് സന്ദേശം നല്‍കി. യൂത്ത്ക്വയറിന്റെ ഭക്തിനിര്‍ഭരമായ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രതയില്‍ സജീവമാക്കി. ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, റിയാ, ജിം വടക്കിനേത്ത്, അപ്പച്ചന്‍ ചന്ദ്രത്തില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.

തുടന്ന് പാരിഷ് ഹാളില്‍ മധുരം പങ്കുവയ്ക്കലും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കൊച്ചുകുരുന്നുകള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ളേ, യംഗ് ഫാമിലി ടീം അവതരിപ്പിച്ച കരോള്‍ ഗാനം, സെന്റ് തോമസ് സിസ്റേഴ്സിന്റെ സംഘഗാനം, അലീസാ കോയിക്കരയുടെ ബോളിവുഡ് നൃത്തം, ജോസ് കവലേച്ചിറയുടെ നേതൃത്വത്തിലുള്ള ഗെസാംഗ് ഗ്രൂപ്പിന്റെ ഗാനാലാപനം, ഇഷാനി ചിറയത്ത,് ലീബാ ചിറയത്ത് എന്നിവരുടെ ശാസ്ത്രീയ നൃത്തം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ക്രിസ്മസ് പപ്പയായി വേഷമിട്ട സാബു കോയിക്കേരില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

തംബോലയില്‍ വിജയികളായവര്‍ക്ക് ഇഗ്നേഷ്യസച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റിജു ഡേവീസ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കമ്യൂണിറ്റിയിലെ യംഗ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് പരിപാടികള്‍ കോഓര്‍ഡിനേറ്റു ചെയ്തത്.

ഇഗ്നേഷ്യസച്ചന്‍ സ്വാഗതവും കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവിസ്് വടക്കുംചേരി നന്ദിയും പറഞ്ഞു. കമ്യൂണിറ്റിയിലെ ഒമ്പത് കുടുംബകൂട്ടായ്മകളായ ബോഹും, ഹോള്‍വൈഡെ, ലിങ്ക്സ്റൈനിഷ്, ഡ്യൂസല്‍ഡോര്‍ഫ്, ബോണ്‍, ഡൂയീസ്ബുര്‍ഗ്, മൊന്‍ഷന്‍ഗ്ളാഡ്ബാഹ്, ബെര്‍ഗിഷസ്ലാന്റ്, എര്‍ഫ്റ്റ്ക്രൈസ് എന്നിവ ആഗമനകാലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.