• Logo

Allied Publications

Europe
ബെല്‍ഫാസ്റില്‍ ക്രിസ്മസ് ആഘോഷിച്ചു
Share
ബെല്‍ഫാസ്റ്: ബെല്‍ഫാസ്റിലെ സീറോ മലബാര്‍ സമൂഹത്തിന്റെ 2014 ലെ ക്രിസ്മസ് ആഘോഷം ഹോളി സ്പിരിറ്റ് പളളിയില്‍ നടന്നു. ഡൌണ്‍ ആന്‍ഡ് കോണര്‍ രൂപതയിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുമുളള നൂറുകണക്കിന് വിശ്വാസികള്‍ തിരുപ്പിറവി ആഘോഷങ്ങളില്‍ പങ്കെടുത്തു. രാത്രി ഒമ്പതിന് കരോള്‍ ഗാനമത്സരത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തിരുപ്പിറവിയുടെ കര്‍മങ്ങള്‍ക്കുശേഷം കത്തിച്ച തിരികളുമായി വിശ്വാസികള്‍ പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി. തുടര്‍ന്ന് സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിമധ്യേ ഫാ. പോള്‍ വചന സന്ദേശം നല്‍കി.

പുല്‍ക്കൂട് മത്സരത്തില്‍ സെന്റ് സ്റ്റീഫന്‍സ് യൂണിറ്റ് (ഫോറസ്റ് സൈഡ്) മൂന്നാം സമ്മാനവും ഹോളി ട്രിനിറ്റി യൂണിറ്റ് (ആന്‍ഡേഴ്സ്സണ്‍ ടൌണ്‍) രണ്ടാം സമ്മാനവും സെന്റ് ജോസഫ് യൂണിറ്റ് (വൈറ്റ് ആബി) ബാലിഹാക്കാ മോര്‍ യൂണിറ്റ് മൂന്നാം സമ്മാനവും നേടി. കരോള്‍ ഗാനമത്സരത്തില്‍ ഹോളി ട്രിനിറ്റി യൂണിറ്റ് ഒന്നാം സമ്മാനവും ബാലി ഹാക്കാമോ യൂണിറ്റ് രണ്ടാം സമ്മാനവും നേടിയപ്പോള്‍ സെന്റ് മേരീസ്, സെന്റ് ജോസഫ്, സെന്റ് ആന്റണീസ് യൂണിറ്റുകള്‍ മൂന്നാം സമ്മാനം നേടി.

ദിവ്യബലിക്കുശേഷം ഫാ. ആന്റണി പെരുമായന്‍ ക്രിസ്മസ് കേക്ക് മുറിക്കുകയും സമ്മാനാര്‍ഹര്‍ക്ക് എവറോളിംഗ് ട്രോഫികളും മറ്റ് സമ്മാനങ്ങളും നല്‍കുകയും ചെയ്തു. സ്നേഹ വിരുന്നോടെ സമാപിച്ച 2014 ലെ തിരുപ്പിറവി ആഘോഷങ്ങള്‍ ഡൌണ്‍ ആന്‍ഡ് കോണര്‍ രൂപതയിലെ മലയാളി പ്രവാസികള്‍ക്ക് കൂട്ടായ്മയുടേയും സന്തോഷത്തിന്റെയും പുത്തന്‍ അനുഭവമായി. നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങളെ അനുസ്മരിപ്പിക്കും വിധത്തില്‍ പാതിരാ കുര്‍ബാനയോടുകൂടി നടന്ന തിരുപ്പിറവി ആഘോഷങ്ങള്‍ വിശ്വാസി സമൂഹത്തിന് ആത്മീയ നിര്‍വൃതിയേകി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്