• Logo

Allied Publications

Europe
ഷൂമാക്കറുടെ ദുരന്തത്തിന് ഒരു വയസ്
Share
ബര്‍ലിന്‍: 2013 ഡിസംബര്‍ 29 ന് സ്കീയിംഗിനിടെ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസ കാറോട്ടക്കാരന്‍ എന്ന മൈക്കല്‍ ഷൂമാക്കറിന്റെ ദുരന്തത്തിന് ഇന്ന് ഒരു വയസ്.

സംഭവം നടന്നയുടനെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അമിത രക്തസ്രാവംമൂലം നാല്‍പ്പത്തിയഞ്ചുകാരനായ ഷൂമിക്ക് സുബോധം നഷ്ടമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൃത്രിമമായി കോമയില്‍ ആക്കുകയായിരുന്നു.

2013 ലെ ദുരന്തത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഡിസംബര്‍ 28 ന് പ്രസീദ്ധീകരിച്ച ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തലിനെതിരെ ഷൂമാക്കറുടെ മാനേജര്‍ സബിനെ കീം വീണ്ടും പൊട്ടിത്തെറിച്ചു. ഷൂമി കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവരുമായി ചെറിയ തോതില്‍ ആശയവിനിമയം നടത്തിയെന്നുമാണ് ഫ്രഞ്ച് പത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് തികച്ചും തെറ്റാണെന്നും ഇത്തരത്തിലാരു പുരോഗതി ഷൂമിക്ക് ഉണ്ടായിട്ടില്ലെന്നും കീം ജര്‍മന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ചികില്‍സയില്‍ നല്ല പുരോഗതിയുള്ളതായി അവര്‍ പറഞ്ഞു.

ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വത നിരയിലെ മെറിബല്‍ റിസോര്‍ട്ട് ഏരിയായിലാണ് ഡിസംബര്‍ 29 ന് ഷൂമാക്കറിന് അപകടം സംഭവിച്ചത്. സ്വകാര്യ റിസോര്‍ട്ടാണ് മെറിബല്‍. ഫ്രഞ്ച് അതിര്‍ത്തി പ്രദേശമായ ഗ്രെനോബള്‍ സ്ഥലത്തുള്ള ആശുപത്രിയിലായിരുന്നു ഷൂമിയെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചത്.ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും പാറയില്‍ തലയിടിച്ചുണ്ടായ ആഘാതത്തില്‍ തലച്ചോറിന് പരിക്കേറ്റിരുന്നു. പാരീസില്‍ നിന്നെത്തിയ ഡോ. ജെറാര്‍ഡ് സൈലന്റ് എന്ന സര്‍ജനാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ഷൂമിയുടെ ദുരന്തത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നാണ് അന്ന് അന്വേഷിച്ചിരുന്നു. ഹെല്‍മെറ്റിലെ കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. ആല്‍ബര്‍ട്ടി വില്ലി പ്രോസിക്യൂട്ടര്‍ പാട്രിക് ക്വിന്‍സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അപകടത്തിന് ഷൂമി സ്വയം ഉത്തരവാദിയെന്നാണ് സംഘം സ്ഥിരീകരിച്ചത്. പാറയില്‍ ഇടിച്ച ആഘാതത്തില്‍ ഹെല്‍മെറ്റ് രണ്ടായി പിളര്‍ന്നെങ്കിലും കാമറ വലിയ കേടുപാടുകളില്ലാതെ കണ്ടെടുക്കാന്‍ സാധിച്ചിരുന്നു. അപകടത്തിനു ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ മകന്‍ നിക്കില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

സ്കീയിംഗ് ട്രാക്കില്‍ 60 കിലോ മീറ്ററിനും നൂറു കിലോമീറ്ററിനുമിടയില്‍ തെന്നുമ്പോഴാണു ഷൂമാക്കര്‍ അപകടത്തില്‍പ്പെടുന്നതെന്നും എന്നാല്‍ അപ്പോള്‍ പത്തു കിലോമീറ്റര്‍ വേഗമേ ഉണ്ടായിരുന്നുള്ളുവെന്നും രണ്ടു വാദങ്ങള്‍ നിലനിന്നതിനെ തുടര്‍ന്ന് അപകടത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണവും പിന്നീട് റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. ഷൂമാക്കര്‍ സ്കീയിംഗ് അപകടത്തില്‍പ്പെടും മുമ്പ് 20 കിലോമീറ്ററോളം മാത്രം വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ സ്കീയിംഗ് സ്മാര്‍ട്ട്ഫോണ്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു സന്ദര്‍ശകന്റേതായിരുന്നു മറ്റൊരു വെളിപ്പെടുത്തല്‍.

മുപ്പത്തഞ്ചുകാരനായ എയര്‍ലൈന്‍ സ്റിവാര്‍ഡ് തന്റെ കാമുകിയെ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് ഷുമാക്കറുടെ സ്കീയിംഗ് കണ്്ടതും അദ്ദേഹത്തെ പകര്‍ത്തിയതും.

ഇതിനിടെ അബോധാവസ്ഥയില്‍ നിന്നും ഉണര്‍വിലേയ്ക്കുള്ള ലക്ഷണം കണ്ടുതുടങ്ങിയതായി ഷൂമിയുടെ ഭാര്യ കൊറിനയെ ഉദ്ധരിച്ചുകൊണ്ട് മാനേജര്‍ സബീനെ കീമിന്റെ വെളിപ്പെടുത്തല്‍ കായിക ലോകത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

2014 ജനുവരി മൂന്നിന് തന്റെ നാല്‍പ്പത്തഞ്ചാം പിറന്നാളാണെന്നു പോലും അറിയാതെ കോമയിലായിരുന്നു റേസ് ട്രാക്കുകളില്‍ ആവേശത്തിന്റെ അഗ്നി വിതറിയ മൈക്കല്‍ ഷുമാക്കര്‍. ആരാധകരുടെ പ്രാര്‍ഥനകള്‍ അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടെങ്കിലും പ്രിയപ്പെട്ട ഷൂമിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനായി മൌനപ്രാര്‍ഥനയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ സംഘടിപ്പിച്ചത്.

ആല്‍പ്സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ നിക്കുമൊത്ത് സ്കീയിംഗ് നടത്തുന്നതിനിടെയാണ് ഷൂമിക്ക് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. സംഭവനേരത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും വീഴ്ചയില്‍ പാറയില്‍ തട്ടി ഹെല്‍മറ്റ് തകരുകയും ഷൂമിയുടെ തലച്ചോറിന് കനത്ത ക്ഷതമേല്‍ക്കുയും ചെയ്തിരുന്നു.

ഡിസംബറിലുണ്ടായ സ്കീയിംഗ് അപകടത്തെത്തുടര്‍ന്ന് കോമയിലാക്കിയിരുന്ന ഷൂമാക്കറെ ബോധം തെളിഞ്ഞ സാഹചര്യത്തില്‍ 2014 ജൂണ്‍ 16 ന് അദ്ദേഹത്തെ ഫ്രാന്‍സിലെ ഗ്രനോബിള്‍ ആശുപത്രിയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേണ്‍ റീഹാബിലിറ്റേഷന്‍ സെന്ററിലേക്കു മാറ്റിയിരുന്നു.

ഫ്രാന്‍സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ സ്കീയിംഗിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലുസേണിലെ ഷുവ് ആശുപത്രിയില്‍ നിന്ന് ഷൂമിയെ സ്വന്തം വീട്ടിലേക്ക് മാറ്റി.

ആരോഗ്യനിലയില്‍ വലിയ പുരോഗതി കാണാത്ത സാഹചര്യത്തില്‍ വീട്ടലേയ്ക്കു മാറ്റി വീട്ടില്‍തന്നെ ഇനിയുള്ള തൊറാപ്പികള്‍ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു ന്യൂറോളജി വിദഗ്ധരുടെ അഭിപ്രായം.

ഇക്കഴിഞ്ഞ ജൂണിലാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേണ്‍ ആശുപത്രിയിലേക്ക് ഷൂമിയെ മാറ്റിയത്. അതിനുശേഷം ജനീവയിലെ ഗ്ളാന്‍ഡിലുള്ള ഷുമാക്കറിന്റെ കുടുംബവീട്ടിലാണ് തെറാപ്പിയുമായി ഷൂമി കഴിയുന്നത്.

1969 ജനുവരി മൂന്നിന് ജര്‍മനിയിലെ കൊളോണിനടുത്ത് ഹ്യൂര്‍ത്തിലാണ് ഷൂമാക്കര്‍ ജനിച്ചതെങ്കിലും വളര്‍ന്നത് കെര്‍പ്പനിലാണ്. ഷൂമാക്കറിന്റെ ഭാര്യ കൊറീന. മക്കള്‍: ജീന മരിയ (16) മിക്ക് (14).

1991 ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷൂമാക്കര്‍ തുടക്കം കുറിച്ചത്. ഇതിഹാസപര്യായമായിരുന്ന അയര്‍ട്ടന്‍ സെന്നെ മരിച്ച വര്‍ഷമായ 1994 ലാണ് ഷൂമാക്കര്‍ ആദ്യമായി ചാമ്പ്യന്‍ പട്ടം നേടുന്നത്. 1994ലും 1995ലും ബെന്നട്ടണില്‍ ഫോര്‍മുലവണ്‍ കിരീടം നേടി. പിന്നീട് 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ചുതവണ ഫെറാറിയില്‍ ലോകചാമ്പ്യനായി. 2007ല്‍ വിരമിച്ച ശേഷം ഫെറാറിയില്‍ ഉപദേഷ്ടാവായി തുടര്‍ന്നു. 2009ല്‍ ബ്രസീല്‍ താരം ഫെലിപ് മാസയ്ക്ക് അപകടമുണ്ടായതിനെത്തുടര്‍ന്ന് പകരക്കാരനായി തിരിച്ചെത്തി. 2010 ല്‍ മെഴ്സിഡസുമായി മൂന്നുവര്‍ഷത്തെ കരാറില്‍ വീണ്ടും ട്രാക്കിലെത്തിയെങ്കിലും വിജയം കണ്ടില്ല. 2006 ല്‍ ചൈനീസ് ഗ്രാന്‍പ്രിയിലാണ് ഷൂമാഹര്‍ ഏറ്റവുമൊടുവില്‍ വിജയിച്ചത്. ഫോര്‍മുലവണ്‍ ചരിത്രത്തില്‍ ഷൂമാക്കര്‍ ഏഴുതവണയാണ് ലോകകിരീടം കൈക്കലാക്കിയത്. 91 വിജയങ്ങള്‍ നേടിയിട്ടുണ്ട്. 155 തവണ മെഡല്‍ പൊസിഷനിലെത്തിയിട്ടുണ്ട്. 68 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. 77 തവണ ഫാസ്റസ്റ് ലാപ്പ് ടൈം കുറിച്ചയാളെന്ന ബഹുമതിയും ഷൂമിക്കു സ്വന്തം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ