• Logo

Allied Publications

Europe
ലിവര്‍പൂളില്‍ എല്‍കെസിസി ഫസാര്‍ക്കലിയുടെ ക്രിസ്മസ് ആഘോഷം
Share
ലിവര്‍പൂള്‍: കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് റെയില്‍വേ സോഷ്യല്‍ ക്ളബില്‍ ശനിയാഴ്ച ഗൃഹാതുരത്വ ഓര്‍മകള്‍ ഉണര്‍ത്തി ക്രിസ്മസ് ആഘോഷിച്ചു.

പുതുമകള്‍ കൊണ്ടും കലാമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഉത്സവ പ്രതീതിഉണര്‍ത്തിയും ഓര്‍മയില്‍ എന്നും സൂക്ഷിക്കാവുന്ന ഒരു അസുലഭ കലാമേളയായിരുന്നു.

രാവിലെ 10ന് ആരംഭിച്ച മത്സരങ്ങളില്‍ എല്ലാവരും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് ഒന്നിന് കേക്കു മുറിച്ച് കലാപരിപാടികള്‍ ഫാ. ബിജോയി പായപ്പന്‍ ഉദ്ഘാടനം ചെയ്തു. ജീവിതം ഒരു യാത്രയാണ്. ക്രിസ്മസും ബേദ്ലഹേമിലെ പുല്‍ക്കൂടും ഒരു വലിയ യാത്രയുടെ സമാഹരണമാണ്.

നമ്മുടെ ജീവിത യാത്രയും ദിവ്യപൈതലിനെ തേടിയുള്ളതാകട്ടെയെന്നും അവിടെ മാത്രമാണ് യഥാര്‍ഥ സന്തോഷവും സമാധാനവുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. ബിജോയി പായപ്പന്‍ പറഞ്ഞു. തുടര്‍ന്ന് ക്രിസ്മസ് ലഞ്ച് നടന്നു.

ജിജിമോന്‍ മാത്യുവും മിലന്‍ തോമസും ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. കെവിന്‍ ആശിര്‍വാദവും ഫാ. പോള്‍ ആശംസാ പ്രസംഗവും നടത്തി.

കലാപരിപാടികളുടെ അവതാരകരായി എബി സുനിലും അനീഷ ചാക്കോയും തിളങ്ങി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ സോണിയ ജിജിയും ജെസി ജിമ്മിയുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ എല്ലാ പ്രായഭേദമെന്യേ മുതിര്‍ന്നവരും കുട്ടികളും ഒന്നുപോലെ ആസ്വദിച്ചു. സമ്മാനപൊതികളുമായി സാന്താക്ളോസ് സദസില്‍ എത്തിയപ്പോള്‍ ആവേശം അണപൊട്ടി.

ലിവര്‍പൂളില്‍ നടന്ന പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ബോബി മുക്കാടന്‍ ഫാമിലിക്ക് ഫാ. ബിജോയി പായപ്പന്‍ ട്രോഫി സമ്മാനിച്ചു. ചില്‍ഡ്രന്‍ ക്ളബില്‍ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സൂരജ് മാനുവല്‍ നേടി.

അനുമോള്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച നേറ്റിവിറ്റി പ്ളേ ഏവരുടേയും പ്രസംസ പിടിച്ചു പറ്റി. ഗാനങ്ങള്‍ ആലപിച്ചവരും സിനിമാറ്റിക് ഡാന്‍സുകള്‍ അവതരിപ്പിച്ചവരും മികവു പുലര്‍ത്തി. മാര്‍ഗം കളിയും കരോള്‍ ഗാനങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തി.

കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലി സെക്രട്ടറി ടോം തോമസ് ഏവര്‍ക്കും നന്ദിയും പുതുവത്സരവും ആശംസിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.