• Logo

Allied Publications

Europe
യുക്മ സൌത്ത് വെസ്റ് റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
Share
ബേസിംഗ് സ്റോക്ക്: അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യുക്മ ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല്‍ ഇലക്ഷനുകള്‍ വിവിധ റീജിയണുകളില്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ആദ്യ റീജിയണല്‍ ഇലക്ഷന് വേദിയായത് സൌത്ത് വെസ്റ് റീജിയണിലായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബേസിംഗ് സ്റോക്കില്‍ നടന്ന യുക്മ സൌത്ത് വെസ്റ് റീജിയണിന്റെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പതിമൂന്ന് അസോസിയേഷനുകള്‍ ആണ് യുക്മ സൌത്ത് വെസ്റ് റീജിയണിലുള്ളത്. നാഷണല്‍ എക്സിക്യുട്ടീവ് സ്ഥാനമൊഴികെ റീജിയണിലെ എല്ലാ സ്ഥാനങ്ങളിലേക്കും ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരുന്നു നടന്നത്. നാഷണല്‍ എക്സിക്യുട്ടീവ് മെംബറായി ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള ടിറ്റോ തോമസ് മത്സരിച്ച് വിജയിച്ചപ്പോള്‍ പ്രസിഡന്റായി സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള സുജു ജോസഫും സെക്രട്ടറിയായി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള കെ.എസ്. ജോണ്‍സനും ട്രഷററായി ഗ്ളോസ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള എബിന്‍ ജോസും വൈസ് പ്രസിഡന്റായി ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള വര്‍ഗീസ് കെ. ചെറിയാനും, ജോയിന്റ് സെക്രട്ടറിയായി ന്യൂബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള മനോജ് രാമചന്ദ്രനും ജോ. ട്രഷററായി യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോണ്‍ ജോസഫും ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ആയി ബേസിംഗ്സ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള സോബന്‍ ബാബുവും സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ആയി ആന്‍ഡോവര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ബിനു ജോസും നഴ്സസ് ഫോറം കോഓര്‍ഡിനേറ്റര്‍ ആയി ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള രാജേഷ് തമ്പിയും ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍ ആയി ബാന്‍ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള ജെറി ഹ്യൂബര്‍ട്ടും ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അനീഷ് ജോര്‍ജും ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നാഷണല്‍ എക്സിക്യുട്ടീവ് മെംബറായി തെരഞ്ഞെടുക്കപ്പെട്ട ടിറ്റോ തോമസ് നിലവില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. യുക്മ ദേശീയ നേതൃത്വത്തില്‍ യുക്മയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ടിറ്റോ മികച്ച സംഘാടകന്‍ കൂടിയാണ്. റീജിയണല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് സാലിസ്ബറി മലയാളി അസോസിയേഷന്റെ പ്രസിഡന്റ് യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. സൌത്ത് വെസ്റ് റീജിയണിന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ് സുജു ജോസഫ്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. ജോണ്‍സണ്‍ ഡോര്‍സൈറ്റ് മലയാളി അസോസിയേഷന്റെ സജീവപ്രവര്‍ത്തകനും ഇക്കഴിഞ്ഞ റീജിയണല്‍ കലാമേളയുടെ സംഘാടകരില്‍ ഒരാളും ആയിരുന്നു. റീജിയണല്‍ നേതൃനിരയിലേക്ക് കടന്നു വന്നിരിക്കുന്ന എല്ലാവരും തന്നെ പ്രാദേശികമായി അസോസിയേഷനുകളില്‍ പ്രവര്‍ത്തിച്ച് അനുഭവപരിചയവും നേതൃത്വപാടവവും ഉള്ളവര്‍ ആയതിനാല്‍ മികച്ച ഒരു പ്രവര്‍ത്തനം തന്നെയായിരിക്കും വരും വര്‍ഷങ്ങളില്‍ യുക്മ സൌത്ത് വെസ്റ് റീജിയണില്‍ നടക്കുക എന്നത് നിസംശയം പറയാം.

യുക്മ നാഷണല്‍ ഇലക്ഷന്‍ ജനുവരി 24ന് ബര്‍മിംഗ്ഹാമില്‍ നടക്കും. യുക്മയിലെ എല്ലാ റീജിയണുകളില്‍ നിന്നുമുള്ള പ്രതിനിധികളെ സ്വീകരിക്കാനും ഭാവി ഭരണസമിതിയെ തെരഞ്ഞെടുക്കാനുമുള്ള ആവേശത്തിലാണ് ബര്‍മിംഗ്ഹാം. പുതിയ റീജിയണല്‍ ഭാരവാഹികളെ യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി, സെക്രട്ടറി ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.