• Logo

Allied Publications

Europe
ലിവര്‍പൂള്‍ കേരള കാത്തലിക് സൊസൈറ്റി ക്രിസ്മസ് ആഘോഷിച്ചു
Share
ലണ്ടന്‍: ലിവര്‍പൂള്‍ കേരള കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27ന് (ശനി) ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ് ബ്ളാഞ്ച് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ഉച്ചകഴിഞ്ഞ് മൂന്നിന് സുനിത ടീച്ചര്‍ കോറിയോഗ്രാഫി ചെയ്ത ഓപ്പണിംഗ് ഡാന്‍സോടെ തുടങ്ങിയ ആഘോഷങ്ങള്‍ രാത്രി ഒമ്പതിന് അവസാനിച്ചു. എല്‍കെസിഎസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് മറ്റത്തില്‍ സ്വാഗതം ആശംസിച്ചു. റവ. ഫാ. ഷാജി പുന്നാട്ടില്‍ മുഖ്യാഥിതിയായിരുന്നു. തുടര്‍ന്ന് വിവിധ വിഭാഗങ്ങളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. നല്ല അയല്‍ക്കാരന്‍, ദൈവത്തിന്റെ കുപ്പായം, നെറ്റിവിറ്റി പ്ളേ, തുടങ്ങിയ സ്കിറ്റുകള്‍, ഡിവോഷണല്‍ ഡാന്‍സുകള്‍, കരോള്‍ സോംഗ്സ്, ആക്ഷന്‍ സോംഗ്സ്, മാര്‍ഗം കളി, പാട്ടുകള്‍ എന്നിങ്ങനെ വേദപഠനക്ളാസുകളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ നടത്തിയ കലാ പരിപാടികള്‍ എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.

ലിവര്‍പൂളിലെ അനുഗ്രഹീത കലാകാരന്മാരും കലാകാരികളുമായ 25 കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബിനോയ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ചാള്‍സ് ഡിക്കന്‍സിന്റെ 'എ ക്രിസ്തുമസ് കരോള്‍' എന്ന നാടകം ഏറെ ശ്രദ്ദേയമായി. എബനേസര്‍ സ്ക്രൂച്ച് എന്ന കഥാപാത്രത്തെ ബിനോയ് അനശ്വരമാക്കി. ഈ വര്‍ഷം സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നിന്നും ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജെറില്‍ ജോസ്, ഫ്രെഡ്വിന്‍ ഫ്രാന്‍സിസ്, നിക്കി പോള്‍ എന്നിവര്‍ക്കുള്ള കാഷ് പ്രൈസ് വേദിയില്‍ വിതരണം ചെയ്തു. കൂടാതെ മൂന്ന് ലക്കി ഫാമിലികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. എല്‍കെസിഎസ് ട്രഷറര്‍കൂടിയായ സണ്ണി ജേക്കബ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയ 'ക്രിസ്മസ് നൈറ്റ് 2014' ന്റെ അവതാരകനായെത്തിയത് ജോയ് അഗസ്തിയായിരുന്നു. കമ്മിറ്റി അംഗങ്ങളുടെയും ഇടവകാംഗങ്ങളുടേയും പൂര്‍ണ സഹകരണത്തോടെ പരിപാടികള്‍ വന്‍ വിജയമാക്കിതീര്‍ത്തതില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ഡിന്നറോടെ ആഘോഷങ്ങള്‍ അവസാനിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്