• Logo

Allied Publications

Europe
കൊളോണ്‍ പോര്‍സില്‍ ക്രിസ്മസ് ആഘോഷിച്ചു
Share
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ പോര്‍സിലെ മലയാളി കൂട്ടായ്മ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും പോര്‍സിലെ അലക്സിയാനര്‍ ആശുപത്രി ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഡിസംബര്‍ 20 ന് (ശനി) വൈകുന്നേരം നാലിന് ഫാ.ജോസ് വടക്കേക്കര സിഎംഐ യുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാപ്പിസല്‍ക്കാരത്തിനുശേഷം ആരംഭിച്ച കലാപരിപാടികള്‍ ഏബ്രഹാം വി. തോമസ് ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികള്‍ തിരുപിറവിയുടെ ദൃശ്യാവിഷ്കരണം അവതരിപ്പിച്ചു. ജോസ് വടക്കേക്കരയച്ചന്‍ സന്ദേശം നല്‍കി. ജെയിംസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആലപിച്ച കരോള്‍ ഗാനങ്ങളില്‍ ക്രിസ്മസിന്റെ ദിവ്യത നിറച്ചിരുന്നു. സാന്താക്ളോസായി വേഷമിട്ട ജോര്‍ജ് അട്ടിപ്പേറ്റി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വിവിധയിനം നൃത്തങ്ങള്‍, കുട്ടികളും മുതിര്‍ന്നവരും നടത്തിയ മറ്റു കലാപരിപാടികള്‍, തനി നാടന്‍ ഭക്ഷണവും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ഗ്രിഗറി മേടയില്‍ സ്വാഗതവും ബേബി ചാലായില്‍ നന്ദിയും പറഞ്ഞു. സുനു ജെയിംസ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

ഏബ്രഹാം വി. തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷത്തില്‍ ചാലയില്‍, അട്ടിപ്പേറ്റി, മുളപ്പന്‍ചേരില്‍, ചന്ദ്രത്തില്‍, മേടയില്‍, കൊച്ചുകണ്ടത്തില്‍, കൊച്ചാലുംമൂട്ടില്‍, വെള്ളൂര്‍, മംഗലത്ത്, തോമസ് എന്നീ കുടുംബങ്ങള്‍ പരിപാടികള്‍ വിജയപ്രദമാക്കാന്‍ സഹായിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.