• Logo

Allied Publications

Europe
ലിവര്‍പൂള്‍ മലയാളികള്‍ തിരുപിറവിയുടെ സ്മരണയില്‍ ക്രിസ്മസ് ആഘോഷിച്ചു
Share
ലിവര്‍പൂള്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ലിവര്‍പൂളിലെ മലയാളികളും ക്രിസ്മസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷങ്ങളോടനുബന്ധിച്ച് ബുധനാഴ്ച രാത്രി ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു. സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ രാത്രി എട്ടിന് തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ അര്‍ധരാത്രിയോടെ അവസാനിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ബിജോയി പായപ്പന്‍ കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്ക് മുന്നോടിയായി ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് പ്രദക്ഷിണമായി പുല്‍ക്കൂട്ടില്‍ കിടത്തി. തുടര്‍ന്ന് തിരുപ്പിറവിയുടെ സന്ദേശം നല്‍കി.

പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കുവാനും തെറ്റുകള്‍ തിരുത്താനും ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുവാനും വിശ്വാസികളെ കാര്‍മികര്‍ ഉദ്ബോധിപ്പിച്ചു. പരസ്പരമുള്ള സ്നേഹവും പങ്കുവയ്ക്കലും കൂടി ചേരുമ്പോള്‍ ആണ് ക്രിസ്മസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് ഫാ. ബിജോയി പായപ്പന്‍ തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

അനുമോള്‍ തോമസിന്റെയും ലിറ്റിന്റെയും നേതൃത്വത്തില്‍ ഗായകസംഘം തിരുക്കര്‍മങ്ങളെ ഭക്തിസാന്ദ്രമാക്കി.

നാടും നഗരവും ക്രിസ്മസ് ആഘോഷത്തിന്റെ നിറവില്‍ മുഴുകിയപ്പോള്‍ തിരുപ്പിറവിയുടെ വിശുദ്ധി ഏറ്റുവാങ്ങി വിശ്വാസികള്‍ ക്രിസ്മസ് കേക്കിന്റെ മധുരം വച്ച് പരസ്പരം ആംസകള്‍ കൈമാറി. ഫാ. ബിജോയി പായപ്പന്‍ ലിവര്‍പൂളിലെ എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലി സെക്രട്ടറി ടോം തോമസ് ക്രിസ്മസ് ആശംസ നേര്‍ന്നു. കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്നു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.