• Logo

Allied Publications

Europe
കൊളോണ്‍ ലിങ്ക്സ്റൈനിഷ് കുടുംബ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു
Share
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ സമൂഹത്തിന്റെ ഒമ്പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ ഡിസംബര്‍ 21 ന് (ഞായര്‍) വൈകുന്നേരം നാലിന് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ഔസേപ്പച്ചന്‍ മുളപ്പന്‍ഞ്ചേരില്‍ ദിവ്യബലിയില്‍ ശുശ്രൂഷിയായിരുന്നു.

തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് ഡേവിഡ് അരീക്കല്‍ സ്വാഗതം ആശംസിച്ചു. സെലിന്‍ അരീക്കല്‍ പ്രാര്‍ഥനാഗാനം ആലപിച്ചു. മാമച്ചന്‍, എല്‍സി കിങ്ങണംചിറ എന്നിവര്‍ കരോള്‍ ഗാനം പാടി. ജെന്‍സ് കുമ്പിളുവേലില്‍, ഡോ.ജോര്‍ജ് അരീക്കല്‍, ജോയല്‍ കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ത്രേസ്യാമ്മ തോട്ടക്കര, ജോസ് കുമ്പിളുവേലില്‍, ഗ്രേസി എന്നിവര്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി ചിന്താശകലങ്ങള്‍, കഥകള്‍, ഫലിതങ്ങള്‍, ആശംസകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.

ലൂസി തറയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡേവീസ് വടക്കുംചേരി, ഗ്രേസി മുളപ്പന്‍ഞ്ചേരില്‍, വല്‍സമ്മ വില്‍സന്‍, അന്നമ്മ മുള്ളോങ്കല്‍, ബ്രിജിറ്റ പറമ്പകത്ത്, ലൂസി എന്നിവരുടെ ക്രിസ്മസ് ഗാനങ്ങള്‍ ആഘോഷത്തിന് കൊഴുപ്പേകി.

മനുഷ്യര്‍ അനുദിന ജീവിതത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ കാണിക്കുന്ന അലംഭാവത്തെ ആസ്പദമാക്കി ഉമ്മച്ചന്‍, അച്ചാമ്മ അറമ്പന്‍കുടി എന്നിവര്‍ നടത്തിയ സ്കിറ്റ് ഏവരേയും ആകര്‍ഷിച്ചു.

തോമസ് അറമ്പന്‍കുടി പരിപാടികളുടെ മോഡറേറ്ററായിരുന്നു. യൂണിറ്റ് സെക്രട്ടറി എല്‍സി വടക്കുംചേരി നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്