• Logo

Allied Publications

Europe
കൈരളി നികേതനിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി
Share
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്കൂളില്‍ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഫാ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാരംഭപ്രാര്‍ഥന നടത്തി.

കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ കൈരളി ക്രിസ്മസ് ഫെസ്റ് ആരംഭിച്ചു. ചടങ്ങില്‍ ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ജനറല്‍ സെക്രട്ടറി അലക്സാണ്ടര്‍ ക്രജിക്, ഐസിസി ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെക്കാലയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്കൂള്‍ പ്രസിഡന്റും ആഘോഷ പരിപാടികളുടെ കോഓര്‍ഡിനേറ്ററുമായ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം പറഞ്ഞു.

റിയ മാളിയംപുരയ്ക്കല്‍, അരുണ്‍ പള്ളിക്കുന്നേല്‍, ആന്‍ മരിയ നിലവൂര്‍, ഹിമ വെങ്ങാലില്‍, ജസ്റിന്‍ സ്രാമ്പിക്കല്‍, നവീന പാലാട്ടി എന്നീ കുട്ടികളും സംഘവും ക്രിസ്മസ് ഗാനലാപനം നടത്തി. തുടര്‍ന്ന് സ്കൂളിലെ നൃത്താധ്യാപികയായ കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ളാസിക്കല്‍ ഡാന്‍സിന്റെ അവതരണം ഏറെ ഹൃദ്യമായി. ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ജനറല്‍ സെക്രട്ടറി, ഐസിസി ജനറല്‍ കണ്‍വീനര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നും ഷെറിന്‍ ചെരിയന്‍കാലായില്‍ പ്രസംഗിച്ചു.

കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പയുടെ ആഗമനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ കൌതുകം പകര്‍ന്നു. സ്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള പാരിതോഷികം ഫാ. തോമസ് താണ്ടപ്പള്ളി നിര്‍വഹിച്ചു. സ്കൂള്‍ സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ പരിപാടിയുടെ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

മാതാപിതാക്കള്‍ തയാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. പിടിഎ കമ്മിറ്റി അംഗങ്ങളും മാതാപിതാക്കളും ക്രിസ്മസ് ആഘോഷത്തിനും ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തോടെ സ്കൂളിലെ ആദ്യ സെമസ്റര്‍ അവസാനിച്ചു. അടുത്ത സെമസ്റര്‍ 2015 ജനുവരി 10ന് ആരംഭിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.