• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മില്‍ കിടമത്സരം മുറുകി; പഴം, പച്ചക്കറി ഇനങ്ങള്‍ക്ക് വില കുത്തനെ കുറച്ചു
Share
ഡബ്ളിന്‍: ക്രിസ്മസ്പുതുവത്സര ഷോപ്പിംഗ് മുമ്പില്‍ കണ്ട് ഉപഭോക്താക്കളെ കടകളിലേക്ക് ആകര്‍ഷിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വില കുത്തനെ കുറച്ച് കിടമത്സരം. പഴം,പച്ചക്കറി ഇനങ്ങള്‍ക്കാണ് ഏറെയും വിലക്കുറവ്.

യൂറോസ്പാര്‍, ആല്‍ഡി, ലിഡില്‍, ഡണ്‍സ്, ടെസ്കോ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. ഓറഞ്ച് (ക്ളമെന്റന്‍സ്), ഉരുളകിഴങ്ങ്, സ്പ്രൌട്ട്, യെല്ലോ ലെമ, പൈനാപ്പിള്‍, ഉള്ളി, കാരറ്റ്, ടര്‍ണിപ്സ്, പാര്‍സിനിപ്സ് തുടങ്ങിയവയ്ക്ക് വെറും ഒമ്പത് സെന്റ് മുതല്‍ നാല്‍പ്പത്തൊന്‍പത് സെന്റ് വരെ മാത്രമാണ് വില. പഴം, പച്ചക്കറികള്‍ക്ക് പുറമെ മറ്റ് ഉത്പന്നങ്ങള്‍ക്കും വന്‍ ഓഫറുകള്‍ വിവിധയിടങ്ങളില്‍ ലഭ്യമാണ്.

യൂറോസ്പാറില്‍ എഴിനൂറ്റന്‍പത് ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കിയ ക്ളമെന്റന്‍സ്, ഉരുളകിഴങ്ങ്, സ്പ്രൌട്ട്, യെല്ലോ ലെമണ്‍,ഉള്ളി,കാരറ്റ്,പൈനാപ്പിള്‍, തൂടങ്ങിയവയ്ക്ക് വെറും ഒമ്പത് സെന്റ് വീതം മാത്രമാണ് വില. ഇവയില്‍ പലതും ടെസ്കോയില്‍ പത്തൊന്‍പത് സെന്റിനാണ് വില്‍ക്കുന്നത്. ആല്‍ഡി, ഡണ്‍സ്, ലിഡില്‍ എന്നിവിടങ്ങളില്‍ മിക്ക പഴം പച്ചക്കറി ഇനങ്ങള്‍ക്കും നാല്‍പ്പത്തൊന്‍പത് സെന്റ് വീതമാണ് വില.

രണ്ടാഴ്ച മുമ്പ് ഇപ്പോള്‍ ഓഫറിലുള്ള സാധനങ്ങള്‍ക്ക് ഇതേ കടകളില്‍ പത്ത് മുതല്‍ മുപ്പത് ഇരട്ടി വരേയായിരുന്നു വില. അവശ്യസാധനങ്ങള്‍ക്ക് പേരിനു മാത്രം വില ഈടാക്കി ഉപഭോക്താക്കളെ കടകളിലെത്തിച്ച് മറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ വ്യാപാരം ഏറെ ഉയര്‍ത്തുക എന്ന തന്ത്രമാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവലംബിക്കുന്നത്.

പക്ഷെ പ്രമുഖ സ്ഥാപനങ്ങളെല്ലാം ഇതേ തന്ത്രം പയറ്റിയതോടെ വ്യാപാരം ഉയര്‍ന്നത് എവിടെയെന്നത് കാത്തിരുന്നു കാണേണ്ടി വരും.

കിടമത്സരത്തിന്റെ ഭാഗമായി വീണ്ടും വില കുറഞ്ഞാലും അത്ഭുതപ്പെടാനില്ല. അതേസമയം വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വില കുറച്ചതോടെ പിടിച്ചു നില്‍ക്കാനാവാതെ പ്രയാസപ്പെടുകയാണ് ചെറുകിട വ്യാപാരികള്‍.

ഇതിനിടെ കടകള്‍ തമ്മിലുള്ള മത്സരത്തില്‍ ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ഇതിനകം തങ്ങളുടെ ആശങ്ക അറിയിച്ചു കഴിഞ്ഞു. ഇത്തരം ആഘോഷ വേളകളില്‍ വില കുത്തനെ താഴ്ത്തുന്നത് തങ്ങളുടെ സ്ഥിതി ഏറെ പരുങ്ങലിലാക്കുമെന്നാണ് ഇവരുടെ വാദം. ഇതെന്തുതന്നെയായാലും കടകള്‍ തമ്മിലുള്ള കിടമത്സരം ക്രിസ്മസ്, പുതുവത്സര ഷോപ്പിംഗിനിറങ്ങുന്നവര്‍ക്ക് ഏറെ ഗുണപ്രദമായിരിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട