• Logo

Allied Publications

Europe
കാലാവസ്ഥ സംരക്ഷണത്തില്‍ ഓസ്ട്രിയക്ക് മുപ്പത്തിയാറാം സ്ഥാനം
Share
വിയന്ന: പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ സംരക്ഷണ നടപടികളുടെ അവലോകന റിപ്പോര്‍ട്ടില്‍ ഓസ്ട്രിയക്ക് 36ാമത് റാങ്ക്.

പട്ടികയില്‍ ആദ്യസ്ഥാനം ഡെന്‍മാര്‍ക്കിനാണ്. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഒരു രാജ്യവും ഇല്ല. എന്നാല്‍ ഡെന്‍മാര്‍ക്കിന് നാലാം റാങ്കും സ്വീഡനും ഇംഗ്ളണ്ടും അടുത്തടുത്ത് റാങ്കുകളും കരസ്ഥമാക്കി. ഫ്രാന്‍സിന് തുടര്‍ന്നും 12ാം സ്ഥാനത്തും ജര്‍മനി 22 ാം സ്ഥാനത്തുമാണുള്ളത്.

ആദ്യത്തെ 16 രാജ്യങ്ങളുടെ പട്ടികയില്‍ ഹംഗറി, സ്വിസ്, അയര്‍ലന്‍ഡ്, സ്ളോവാക്യ, ബെല്‍ജിയം. സൈപ്രസ്, മൊറോക്കോ എന്നീ രാജ്യങ്ങള്‍ കടന്നുകൂടി. റുമേനിയ ഇരുപത്തഞ്ചാമതും ഉക്രൈയിന്‍ മുപ്പതാമതും ഇന്ത്യ മുപ്പത്തിയൊന്നാമാതും അതിനും പിറകില്‍ ഓസ്ട്രിയ മുപ്പത്തിയാറാമതായും സ്ഥാനം പിടിച്ചു.

വികസിത രാജ്യങ്ങളില്‍ പുറം തള്ളുന്ന വാതകങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ നിയന്ത്രണത്തില്‍ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രിയ ഏറെ പിന്നോക്കം പോയി. ആഗോള കാലാവസ്ഥ വ്യതിയാനത്തില്‍ 90 ശതമാനം കാര്‍ബണ്‍ഡൈയോക്സൈഡ് പുറം തള്ളുന്നതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം 58 രാജ്യങ്ങള്‍ക്കാണ്.

ലോകത്തില്‍ ഏറ്റവും അധികം മാലിന്യം തള്ളുന്നത് രാജ്യം ചൈനയാണ്. 61ാം റാങ്കുമായി സൌദി അറേബ്യയാണ് പട്ടികയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഓസ്ട്രിയയുടെ ഏറ്റവും മോശമായ എമിഷന്‍ കണ്‍ട്രോള്‍ റാങ്കാണ് ഇത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.