• Logo

Allied Publications

Europe
യുക്മ പ്രതിനിധികളായി ലക്സന്‍ കല്ലുമാടിക്കല്‍, അലക്സ് വര്‍ഗീസ്, ആന്‍സി ജോയി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
Share
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രതിനിധികളായി എംഎംസിഎ (മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) യില്‍ നിന്നും ലക്സന്‍ കല്ലുമാടിക്കല്‍, ആന്‍സി ജോയി, അലക്സ് വര്‍ഗീസ് എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

യുക്മ പ്രതിനിധികളായി എംഎംസിഎയില്‍ നിന്നും നാലുപേര്‍ നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം എംഎംസിഎ വൈസ് പ്രസിഡന്റും ഒഐസിസിയുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവമായ ബെന്നിച്ചന്‍ മാത്യു മല്‍സരരംഗത്തു നിന്നു പിന്‍മാറിയതോടെ മൂവരും ഐകകണഠേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുക്മയിലേയ്ക്ക് മല്‍സരിക്കാന്‍ എംഎംസിഎ എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കിയിരുന്നെങ്കിലും നാലുപേര്‍ മാത്രമാണ് നോമിനേഷന്‍ നല്‍കിയിരുന്നത്.

എംഎംസിഎ സെക്രട്ടറി സായിയുടെ വിയോജിപ്പിനെ തുടര്‍ന്ന് എംഎംസിഎയുടെ ട്രഷറാര്‍ ബിജു പി. മാണി, ജോയിന്റ് സെക്രട്ടറി സാബു പുന്നൂസ്, വൈസ് പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യു എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് മനോജ് മൂവരും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

എംഎംസിഎയുടെ മുന്‍ പ്രസിഡന്റും നല്ലൊരു സംഘാടകനുമായ ലക്സന്‍ കല്ലുമാടിക്കല്‍ യുകമയുടെ പ്രതിനിധിയായി വരുന്നത് യുക്മയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് എംഎംസിഎ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വിഥിന്‍ഷോയിലെ സെന്റ് ജോണ്‍സ് സ്കൂളിലാണ് തെരഞ്ഞെടുപ്പ് യോഗം നടന്നത്. എംഎംസിഎ പിആര്‍ഒ ബെന്നിച്ചന്‍ അറിയിച്ചതാണ് ഇക്കാര്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്