• Logo

Allied Publications

Europe
ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നോമ്പുകാല ത്രിദിന ധ്യാനം
Share
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി യുകെ ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്സിനോസ് തിരുമേനിയുടെ നേതൃത്വത്തിലും അയര്‍ലന്‍ഡിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും വേണ്ടി മൂന്നു ദിവസത്തെ ധ്യാനം 2015 മാര്‍ച്ച് 13 ,14 ,15 (വെള്ളി ,ശനി ,ഞായര്‍) തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്ളാന്നെന്‍സ് കോളജില്‍ നടത്തുന്നു.

13 ന് (വെള്ളി) 10 ന്് ആരംഭിക്കുന്ന ധ്യാനം 15 ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുക. നാട്ടില്‍നിന്നും അകലെ ആയിരിക്കുന്ന നമുക്ക് നോമ്പുകാലം പരമ്പരാഗത ശൈലിയില്‍ ധ്യാനചിന്തകളില്‍ കഴിച്ചു കൂട്ടുവാന്‍ ത്രിദിന ധ്യാനം സഹായിക്കട്ടെ എന്ന് ഫാ. ബിജു പാറെക്കാട്ടില്‍ ആശംസിച്ചു.

ധ്യാനത്തില്‍ സംബന്ധിക്കുന്നതിനുള്ള താമസവും ഭക്ഷണവും സൌജന്യമായിരിക്കുമെന്നു ഗാള്‍വേ പള്ളി വികാരി ഫാ. ബിജു പാറെക്കാട്ടില്‍ അറിയിച്ചു. ധ്യാനത്തിനോടനുബന്ധിച്ചു കുമ്പസാരത്തിനും ഫാമിലി കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും.

നോമ്പുകാല ധ്യാനത്തിലേക്ക് സഭാ ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഗാള്‍വേ പള്ളി ട്രസ്റി വിനോദ് ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ കില്‍രുഷ് 0868732676, ബോബി മഞ്ചയില്‍ 0877854591, വര്‍ഗീസ് വൈദ്യന്‍ 0879691451.

റിപ്പോര്‍ട്ട്: ജോമോന്‍ ജോസഫ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ