• Logo

Allied Publications

Europe
സ്മാര്‍ട്ട് വാച്ചിലൂടെ സ്വയം പാര്‍ക്കിംഗുമായി ബിഎംഡബ്ള്യു കാര്‍
Share
ബര്‍ലിന്‍: തിരക്കുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ പലരും കാറെടുക്കാന്‍ മടിക്കുന്നത് പാര്‍ക്കിംഗിനുള്ള ബുദ്ധിമുട്ടോര്‍ത്താണ്. ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഉറച്ചു തന്നെയാണ് ബിഎംഡബ്ള്യു. അതിനവര്‍ ഉപയോഗിക്കാന്‍ പോകുന്നത് സ്മാര്‍ട്ട് വാച്ചിന്റെ സേവനവും. റിമോട്ട് വാലറ്റ് പാര്‍ക്കിംഗ് അസിസ്റന്റ് എന്നാണ് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. ബിഎംഡബ്ളുവിന്റെ ഐ 3 വാഹനത്തിലാണ് പുതിയ പരീക്ഷണം ഘടിപ്പിച്ചിരിക്കുന്നത്.

ഓട്ടോമേറ്റ് ചെയ്ത പുതിയ ബിഎംഡബ്ള്യു കാറിന് സ്വയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. കൈയിലുള്ള സ്മാര്‍ട്ട് വാച്ചിനോട് ഡ്രൈവര്‍ വിവരം(കമാന്‍ഡ്) പറഞ്ഞു കൊടുത്താല്‍ മാത്രം മതി.

സാധാരണ ജിപിഎസിനു പകരം പാര്‍ക്കിംഗ് ഏരിയയില്‍ ചെന്നാല്‍ നാല് ലേസര്‍ സ്കാനറുകള്‍ ഉപയോഗിച്ച് സ്വയമൊരു വിര്‍ച്വല്‍ മാപ്പ് തയാറാക്കിയാണ് സെല്‍ഫ് പാര്‍ക്കിംഗ് സാധ്യമാക്കുന്നത്. കാറിനെ സ്വസ്ഥമായി പാര്‍ക്ക് ചെയ്യാന്‍ വിട്ടിട്ട് ആളുകള്‍ക്കു പോകാം. പാര്‍ക്കിംഗ് സ്ഥലത്ത് തടസങ്ങളുണ്ടെങ്കില്‍ തിരിച്ചറിയാന്‍ 36 ഡിഗ്രിയില്‍ ചലിക്കുന്ന കൊളീഷന്‍ അവായ്ഡന്‍ ശേഷിയുള്ള സാങ്കേതിക വിദ്യയും ഇതില്‍ ബില്‍റ്റ്ഇന്‍ ആയതുകൊണ്ട് തടസങ്ങള്‍ നേരിടുമ്പോള്‍ വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് ബ്രേക്ക് സംവിധാനം പ്രവര്‍ത്തിച്ച് വാഹനം നിശ്ചലമാവും.

തിരികെ വരുമ്പോള്‍ കാര്‍ അന്വേഷിച്ചു നടക്കുകയും വേണ്ട. സ്മാര്‍ട്ട് വാച്ച് വഴി നിര്‍ദേശം നല്‍കിയാല്‍ മതിയാകും, കാര്‍ അവിടെ വന്ന് പിക്ക് ചെയ്യും. ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന ജിപിഎസ് സംവിധാനങ്ങളെക്കാള്‍ ആധുനികമാണ് ഈ രീതിയെന്ന് ബിഎംഡബ്ള്യു അവകാശപ്പെടുന്നു.

ആഢംബര കാര്‍നിര്‍മാതാക്കളായ ബിഎംഡബ്ള്യു കമ്പനിയുടെ ആസ്ഥാനം ജര്‍മനിയിലെ മ്യൂണിക്ക് നഗരത്തിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട