• Logo

Allied Publications

Europe
ഫോട്ടോ ഷൂട്ടില്‍ 'രാജ'തിളക്കവുമായി കുമാരന്‍ ജോര്‍ജ്
Share
ലണ്ടന്‍: കുരുന്നു പ്രായത്തിലെ ഫോട്ടോകള്‍ എടുക്കാനും കൈമാറാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അതാസ്വദിയ്ക്കാനും ഏതു മാതാപിതാക്കളാണ് ഇഷ്ടപ്പെടാത്തത്. എന്നാല്‍ അത് രാജപിറവിയുടെ കാര്യത്തിലാവുമ്പോള്‍ ലോകം മുഴുവനായി ഏറ്റെടുക്കുമെന്നു തീര്‍ച്ച.

ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കേറ്റ് രാജകുമാരിയുടെയും (ഡച്ചസ് ആന്‍ഡ് ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്) പുത്രന്‍ ജോര്‍ജ് എന്ന പതിനേഴുമാസം മാത്രം പ്രായമുള്ള കുട്ടികുമാരന്റെ ഫോട്ടോഷൂട്ടിലാണ് രാജപ്രൌഢിയുടെ തിളക്കത്തിന്റെ തനിനിറം പുറത്തു വന്നത്.

തങ്ങളുടെ ക്രിസ്മസ് ആഘോഷം വേറിട്ടതാക്കാന്‍ വില്യം കേറ്റ് ദമ്പതികള്‍ നടത്തിയ പുതിയൊരു തന്ത്രമായിരുന്നു കുട്ടികുമാരന്റെ ഫോട്ടോഷൂട്ട്. അതാവട്ടെ സങ്കല്‍പ്പിച്ചതിലും കവിഞ്ഞ ആഢ്യത്വം കൈവന്നപ്പോള്‍ ജോര്‍ജ് കുമാരന്റെ നവരസഭാവങ്ങള്‍ കാമറാക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാനായി.

കുഞ്ഞുങ്ങളിലെ നിഷ്ങ്കളങ്കത അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാമെന്നു പഴമക്കാരുടെ കമന്റില്‍ തുടങ്ങിയ ഫോട്ടോ ഷൂട്ടില്‍ ജോര്‍ജ് കുമാരന്റെ വിവിധ ഭാവചലനങ്ങള്‍ അഭ്രപാളികയില്‍ പതിഞ്ഞപ്പോള്‍ പിതാവായ വില്യമിന്റെ കുട്ടിക്കാലത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന പ്രതീതിയാണ് ചിലര്‍ പ്രകടിപ്പിച്ചത്.

ലണ്ടനിലെ കെന്‍സിംങ്ടണ്‍ കൊട്ടാരത്തിന്റെ തിരുമുറ്റത്താണ് ഫോട്ടോഷൂട്ട് അരങ്ങേറിയത്. ആഢ്യത്വത്തിന്റെ പ്രതീകമായ വെള്ള നിറമുള്ള ഉടുപ്പിന്റെ മീതേ നേവി ബ്ളൂ (നേവി വൂളന്‍ ടാങ്ക്) കളറുള്ള ടോപ്പില്‍ ഗാര്‍ഡ്മാന്‍ ഡിസൈന്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഇരുപതു പൌണ്ട് വിലയുള്ള കടും നീല നിറമുള്ള ഷോട്സും (കാത്ത് കിഡ്സ്റോണ്‍ ജംബര്‍) അതേ നിറമുള്ള നീളമുള്ള സോക്സും ഷൂസും (29 പൌണ്ട് വിലയുള്ള ഏര്‍ലി ഡേയ്സ് ഷൂസ്) ധരിച്ച കുട്ടികുമാരന്റെ ഫോട്ടോ ഷൂട്ടിലെ വേഷവും ഫോട്ടോകള്‍ക്ക് തിളക്കവും ജീവനും ചാരുതയും പകരുന്നു. കല്‍പ്പടവില്‍ ഇരുത്തിയെടുത്ത ഫോട്ടോകള്‍ക്ക് കൊട്ടാരത്തിലെ ഫോട്ടോ ആര്‍ട്ടിസ്റുകളുടെ കരവിരുതും കൂടി ചേര്‍ന്നപ്പോള്‍ രാജകുമാരന്റെ ഫോട്ടോകള്‍ തികച്ചും പ്രൊഫഷണലായി ക്രിസ്മസ് പോര്‍ട്രെയിറ്റായി രചിക്കപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജോര്‍ജ് രാജകുമാരന്റെ ഫോട്ടോകള്‍ പുറത്തുവിട്ടത്. നോര്‍ഫോള്‍ക്കിലെ സാന്‍ഡ്രിന്‍ഗ്ഹാമിലാണ് ഇത്തവണ വില്യംകേറ്റ് ദമ്പതികള്‍ രാജ്ഞിയ്ക്കും മറ്റു രാജകുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​