• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ഷോപ്പിംഗ് തരംഗം; ക്രിസ്മസ് വ്യാപാരം 1.9 ബില്ല്യന്‍ യൂറോ കവിയും
Share
വിയന്ന: രാജ്യത്തെ ഏറ്റവും വലിയ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കുവാന്‍ ഓസ്ട്രിയന്‍ ജനത റിക്കാര്‍ഡ് ക്രിസ്മസ് ഷോപ്പിംഗ് നടത്തുന്നു.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഏകദേശം 20 ലക്ഷത്തോളം ജനങ്ങള്‍ ഷോപ്പിംഗ് നടത്തി. ആളുകളുടെ വന്‍ ബാഹുല്യം നിമിത്തം വിയന്നയില്‍ പലയിടത്തും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. കൂടാതെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

ശനിയാഴ്ചയും തിങ്കളാഴ്ചയുമായി മാത്രം 20 ലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു സമ്മാനങ്ങള്‍ വാങ്ങുവാനും സമ്മാന കൂപ്പണുകള്‍ വാങ്ങാനുമൊക്കെയായി കടകളില്‍ ഒഴുകിയെത്തി.

ജനങ്ങളുടെ വന്‍ തിരക്കുമൂലം സിറ്റിയിലും കടകളിലും കൌണ്ടറുകളിലുമൊക്കെ ദിവസംമുഴുവനും നീണ്ട ക്യൂ കാണാമായിരുന്നു. ഷോപ്പിംഗ് സിറ്റി സൌത്തില്‍ വന്‍ ജനത്തിരക്കു അനുഭവപ്പെട്ടു. കടകള്‍ തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പാര്‍ക്കിംഗ് സ്ഥലമെല്ലാം നിറഞ്ഞു കവിഞ്ഞു. ഏകദേശം 2,00,00 പേര്‍ ഷോപ്പിംഗനായി ഇവിടെ ഒഴുകിയെത്തി. ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുവാന്‍ തിങ്കളാഴ്ചയായിരുന്നു ഏറ്റവുമധികം ആളുകളെത്തിയെതെന്ന് ഡൊണൌവ് സെന്‍ട്രം മേധാവി മത്തിയാസ് ഫ്രാന്‍ട്രാ പറഞ്ഞു.

ഓസ്ട്രിയക്കാര്‍ ക്രിസ്മസിനു മുമ്പുള്ള ദിവസങ്ങളില്‍ ഷോപ്പിംഗിനായി ചെലവഴിക്കുന്നത് 1.9 ബില്ല്യന്‍ യൂറോയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനം കൂടുതലാണ്. ഓരോ ഓസ്ട്രിയക്കാരനും ക്രിസ്മസ് കാലയളവില്‍ ഏകദേശം 387 യൂറോ സമ്മാനങ്ങള്‍ മേടിക്കുവാന്‍ ചെലവഴിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ആറ് യൂറോ കൂടുതലാണ്. ഇനിയും രണ്ടു വാരാന്ത്യങ്ങള്‍ കൂടി അവശേഷിക്കെ വ്യാപാരികളും വ്യവസായികളും കൂടുതല്‍ ഷോപ്പിംഗ് പ്രതീക്ഷിക്കുന്നു.

ക്രിസ്മസ് കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് സമ്മാന കൂപ്പണുകളാണ്. തുടര്‍ന്ന് ബുക്കുകള്‍, കുട്ടികള്‍ക്കുളള ലേഗോ, ഐ ഫോണുകള്‍, വസ്ത്രങ്ങള്‍, പ്ളേസ്റേഷനുകള്‍, ഫര്‍ണിച്ചറുകള്‍, ഫ്ളാറ്റ് ടിവികള്‍, കാര്‍വിംഗ് ഷീ, പെര്‍ഫ്യൂമുകള്‍ തുടങ്ങിയവ ക്രിസ്മസ് ആഘോഷ ലഹരിയില്‍ ഓസ്ട്രിയക്കാര്‍ സമ്മാനം നല്‍കുവാനായി വാങ്ങിക്കൂട്ടുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ