• Logo

Allied Publications

Europe
ജര്‍മന്‍ റിയല്‍ എസ്റേറ്റ് ടാക്സില്‍ 2015 മുതല്‍ വന്‍ വര്‍ധനവ്
Share
ബെര്‍ലിന്‍: ജര്‍മന്‍ റിയല്‍ എസ്റ്റേറ്റ് ടാക്സില്‍ 2015 ജനുവരി ഒന്നു മുതല്‍ വന്‍ വര്‍ധനവ് വരുത്തി. ഈ റിയല്‍ എസ്റ്റേറ്റ് ടാക്സ് 2015 ജനുവരി ഒന്നു മുതല്‍ വില്‍പ്പന വിലയുടെ വിവിധ സംസ്ഥാനങ്ങളില്‍ 3.5 മുതല്‍ 6.5 ശതമാനമായി ഉയര്‍ത്തി. ഈ പുതുക്കിയ നിരക്ക് അന്തരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് ടാക്സ് നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. ജനുവരി ഒന്ന്, 2006 ല്‍ ഈ നിരക്ക് മിക്ക സംസ്ഥാനങ്ങളിലും 3.5 ശതമാനം ആയിരുന്നു. ഇത് വര്‍ധിപ്പിച്ച് 2015 മുതല്‍ അന്തരാഷ്ട്ര നിരക്കിനേക്കാള്‍ ഉയര്‍ന്നതാക്കി. വിവിധ സംസ്ഥാനങ്ങളിലെ പുതുക്കിയ റിയല്‍ എസ്റ്റേറ്റ് ടാക്സ് ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ലോക സഞ്ചാര കേന്ദ്രമായ സ്വിറ്റ്സര്‍ലന്‍ഡിലെ റിയല്‍ എസ്റ്റേറ്റ് ടാക്സ് 3.3 ശതമാനം മാത്രമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ താഴെ പറയുന്ന റിയല്‍ എസ്റ്റേറ്റ് ടാക്സ് ശതമാനമാണ് നിലവിലുള്ളത്. ഓസ്ട്രിയ3.5; ഡെന്‍മാര്‍ക്ക് 0.6; ഫ്രാന്‍സ് 5.0. ഗവര്‍മെന്റിന് നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് ടാക്സിന് പുറമെ നോട്ടറി ഫീസ്, രജിസ്ട്രേഷന്‍ ഫീസ് എന്നിവ കണക്കാക്കിയാല്‍ ജര്‍മനിയില്‍ വീട്, അപ്പാര്‍ട്ട്മെന്റ്, മറ്റ് സ്ഥലങ്ങള്‍ എന്നിവ വാങ്ങുക ജോലി മാത്രം ചെയ്ത് ജീവിക്കുന്നവര്‍ക്ക് അസാധ്യമായി മാറും. പ്രത്യേകിച്ച് പ്രവാസികള്‍ക്ക് ഇത് വന്‍ പ്രതിസന്ധി ഉണ്ടാക്കും. എന്നാല്‍ ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വാങ്ങി നോട്ടറി ഉടമ്പടി പൂര്‍ത്തിയാക്കിയാല്‍ 2015 ജനുവരി മുതലുള്ള വര്‍ദ്ധിച്ച റിയല്‍ എസ്റ്റേറ്റ് ടാക്സില്‍ നിന്നും രക്ഷ നേടാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​