• Logo

Allied Publications

Europe
വിയന്ന സിറ്റി 2015 ല്‍ സ്മാര്‍ട്ട് സിറ്റിയാകും
Share
വിയന്ന: വിയന്ന സിറ്റിയില്‍ 2015 വര്‍ഷത്തില്‍ നിലവിലുളള 60 സൌജന്യ കേന്ദ്രങ്ങള്‍ക്ക് പുറമെ പുതുതായി സൌജന്യ 400 പുതിയ ഇന്റര്‍നെറ്റ് സ്പോട്ടുകള്‍ കൂടി വിയന്ന ഭരണകൂടം നിര്‍മിക്കും.

ഈ 400 പുതിയ ഹോട്ട്സ്പോട്ട് ഇന്റര്‍നെറ്റ് കേന്ദ്രങ്ങള്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ട്രാം, മെട്രോ, ബസുകള്‍ എന്നിവയുടെ എല്ലാ സ്റ്റോപ്പുകളിലും ഇന്റര്‍നെറ്റ് സൌജന്യമായി ലഭിക്കും. കൂടാതെ എല്ലാ റോഡുകളിലും തെരഞ്ഞെടുക്കപ്പെട്ട പാര്‍ക്കുകളിലും ഇന്റര്‍നെറ്റു കണക്ഷന്‍ ലഭ്യമാകും.

2015 ന്റെ ആദ്യ പകുതിയില്‍ 305 ഹോട്ട് സ്പോട്ടുകള്‍ പ്രവര്‍ത്തന ക്ഷമമാകും. 400 ഇന്റര്‍നെറ്റ് ഹോട്ട് സ്പോട്ടുകള്‍ക്ക് 1.9 മില്ല്യന്‍ യുറോയാണ് ചെലവു വരുന്നത്.

വിയന്ന സിറ്റിയിലെമ്പാടും ഫ്രീ ഇന്റര്‍നെറ്റ് ലഭ്യത കൈവരിക്കുന്നതോടെ വിയന്ന പട്ടണവും ന്യൂയോര്‍ക്കിനോടും ബാഴ്സിലോണയോടുമൊപ്പം സ്മാര്‍ട്ട് സിറ്റിയായി മാറും. കറന്റ്, മെട്രോ എന്നിവ പോലെ ഇന്റര്‍നെറ്റും ഇടമുറിയാതെ ലഭ്യമാകും.ഇനി പബ്ളിക്ക് വയര്‍ലെസ് നെറ്റ് സംവിധാനമുപയോഗിക്കണമെങ്കില്‍ കാര്യങ്ങള്‍ വളരെയെളുപ്പമാണ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ രജിസ്റര്‍ ചെയ്യുക അത്രമാത്രം.

നിങ്ങള്‍ക്ക് എട്ടു മണിക്കൂര്‍ സൌജന്യമായി ഇന്റര്‍നെറ്റ് സര്‍ഫിംഗ് നഗരത്തിലെവിടെയും സൌജന്യമായി നടത്താം. എട്ടു മണിക്കൂര്‍ സമയം കഴിഞ്ഞാല്‍ വീണ്ടും രജിസ്റര്‍ ചെയ്യണം. എന്നാല്‍ മറ്റു ചില സൌകര്യങ്ങള്‍ക്കുളള സമയത്തിന് പരിധിയില്ല. മാപ്പുകള്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള സൈറ്റുകള്‍ എന്നിവയ്ക്കാണ് സമയ പരിധിയില്ലാത്തത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ