• Logo

Allied Publications

Europe
കുടിയേറ്റം: കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ട് പയസ് കുന്നശേരി നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു
Share
ലണ്ടന്‍: വലിയ പ്രതീക്ഷകളുമായി ബ്രിട്ടണിലെത്തുന്ന മലയാളികള്‍ അടക്കമുള്ളവരെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്നമാണ് അടിക്കടി കുടിയേറ്റ നിയമങ്ങളില്‍ ബ്രിട്ടണ്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍.

കുടുംബസഹിതം യുകെയിലേക്ക് കുടിയേറുമ്പോള്‍ അഞ്ചു വര്‍ഷത്തിനപ്പുറം ബ്രിട്ടീഷ് വീസയെന്ന സ്വപ്നമാണ് പല പ്രവാസികളേയും നയിക്കുന്നത്. എന്നാല്‍ വര്‍ഷാവര്‍ഷം നിയമം മാറുന്നതോടെ അനിശ്ചിത്വത്തിലാകുന്നത് അവന്റെ സ്വപ്നം മാത്രമല്ല, കുട്ടികളുടെ അടക്കം ഭാവി കൂടിയാണ്.

ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് സൌത്ത് ഇന്ത്യ കൌണ്‍സില്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറും (ബിഎസ്ഐസിസി) ഓവര്‍സീസ് കേരള ബിജെപി ലണ്ടന്‍ പ്രസിഡന്റുമായ പയസ് കുന്നശേരി ലണ്ടന്‍ മേയര്‍ അടങ്ങുന്ന സമിതിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്ന 'കോമണ്‍വെല്‍ത്ത് എക്സ്ചേഞ്ചിന്റെ' ആവശ്യപ്രകാരമാണ് പയസ് കുന്നശേരി റിപ്പോര്‍ട്ട് കൈമാറിയത്.

കോമണ്‍വെല്‍ത്ത് കുടിയേറ്റക്കാരുടെ വീസാ പ്രശ്നങ്ങള്‍ അടക്കമുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാനാണ് യോഗം സംഘടിപ്പിച്ചത്്. ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള പ്രമുഖര്‍ ഈ മാസം ആദ്യം ഹൌസസ് ഓഫ് പാര്‍ലമെന്റില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു. 2000 ല്‍ തുടങ്ങിയ കുടിയേറ്റം വിവിധ ഘട്ടങ്ങളിലായി ഇപ്പോഴും തുടരുന്നുണ്െടന്ന് റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ക് പെര്‍മിറ്റ്, ഹൈലി സ്കില്‍ഡ് മൈഗ്രേഷന്‍, പിഎസ്ഡബ്ള്യു പെര്‍മിറ്റ് എന്നിങ്ങനെയായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ബ്രിട്ടണില്‍ ചേക്കേറിയിക്കുന്നത്.

കുടിയേറ്റക്കാരെ കൊള്ളയടിക്കുന്ന നടപടികളാണ് പലപ്പോഴും ഹോം ഓഫീസ് കൈക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യാതൊരു ന്യായീകരണവുമില്ലാതെ 500 ശതമാനത്തോളം വീസ ഫീസ് കൂട്ടി. മറ്റൊരു രാജ്യവും ഫീസ് ഇത്തരത്തില്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒരിക്കല്‍ ബ്രിട്ടണിലെത്തി ജോലിയും ബിസിനസുമായി കുടുംബവുമൊത്ത് മുന്നോട്ടു പോകുമ്പോഴും പലപ്പോഴും നിയമ മാറ്റത്തിന്റെ രൂപത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവരിക. സ്വകാര്യ ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണിത്.

മനുഷ്യാവകാശത്തിനും മറ്റും ഉന്നത മൂല്യം കല്‍പ്പിക്കുന്ന ബ്രിട്ടണ്‍ ഇത്തരമൊരു ഇടക്കാല വര്‍ധനവ് നടത്തുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പയസ് കുന്നശേരി ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് കുട്ടികളുമൊത്താണ് മാതാപിതാക്കള്‍ യുകെയിലേക്ക് കുടിയേറുന്നത്, ബ്രിട്ടീഷ് സമൂഹത്തിന് നാലഞ്ചു വര്‍ഷം ചെലവഴിച്ചു കഴിയുന്നതോടെ അവരെ സംബന്ധിച്ച് നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ഏറെക്കുറെ അസാധ്യമാണ്. സാംസ്കാരിക അന്തരം അത്രകണ്ട് വലുതാണ്. അതു കണ്ടില്ലെന്ന് ഒരു ഭരണകൂടം നടിക്കുന്നത് മനുഷ്യാവകാശത്തോടുള്ള വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് ഭാഷയും സംസ്കാരവും അടുത്തറിയുന്നവരാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൌരന്‍മാര്‍. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യവുമില്ലാത്ത ഈസ്റേണ്‍ യൂറോപ്യന്മാരുമായി അവരെ താരതമ്യം ചെയ്യുന്നത് ഉചിതമല്ല. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ളവരോട് ഹോം ഓഫീസ് അല്‍പ്പം കൂടി നീതി കാട്ടുന്നത് അഭിനന്ദാര്‍ഹമായിരിക്കും. അടിക്കടിയുള്ള നിയമമാറ്റങ്ങള്‍ മൂലം ജീവിതം ഇരുട്ടിലായിരിക്കുന്ന ആയിരക്കണക്കിന് പേരാണ് യുകെയിലുള്ളത്. നാളെ എന്തു ചെയ്യുമെന്ന അനിശ്ചിതത്വത്തിലാണ് പലരും.

പലരും നാട്ടിലുള്ള കിടപ്പാടം പോലും വിറ്റാണ് യുകെയിലേക്ക് കുടിയേറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു തിരിച്ചുപോക്ക് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അഭിഭാഷകരെ സമീപിച്ച് അനീതിക്കെതിരേ പോരാടാനുള്ള സാമ്പത്തിക ശക്തി പലര്‍ക്കും ഇല്ലെന്നു കൂടി ഓര്‍മിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. നിലവിലുള്ളവര്‍ക്കെങ്കിലും യുകെയിലേക്ക് വന്ന സമയത്തെ ഫീസ് നല്‍കി ബ്രിട്ടീഷ് പൌരത്വം നേടാന്‍ അവസരമൊരുക്കണം എന്ന അഭ്യര്‍ഥനയും മുന്നോട്ടു വയ്ക്കുകയാണ്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ മാസ്റേഴ്സ് വരെ ഇംഗ്ളീഷ് മാധ്യമത്തില്‍ വിദ്യാഭ്യാസം നേടുമ്പോഴും ഐഇഎല്‍ടിഎസ് പോലുള്ള കടമ്പകള്‍ വീണ്ടും കടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ ഇംഗ്ളീഷില്‍ യാതൊരു പരിജ്ഞാനവുമില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരു കടമ്പയും കടക്കാതെ പൌരത്വവും ജോലിയും അനായാസം നേടിയെടുക്കുന്ന സവിശേഷമായ സാഹചര്യമാണുള്ളത്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്ന് യുകെയിലേക്ക് ബിസിനസ് ആകര്‍ഷിക്കാന്‍ ആദ്യ പടിയായി വീസാ നടപടികള്‍ ലഘൂകരിക്കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിക്കടിയുള്ള നിയമ മാറ്റങ്ങള്‍ പുറം രാജ്യങ്ങളില്‍ യുകെയുടെ പ്രതിച്ഛായ തന്നെയാണ് തകര്‍ക്കുന്നതെന്ന് ഭരണകൂടം മറക്കരുത്. സന്ദര്‍ശക വീസയ്ക്കു പോലും 3000 പൌണ്ട് ഈടാക്കാനുള്ള നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കിയത് ഈ ഘട്ടത്തില്‍ ഓര്‍മിക്കേണ്ടതാണെന്നും പയസ് കുന്നശേരി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.