• Logo

Allied Publications

Europe
പുതിയ ജയിംസ് ബോണ്ട് ചിത്രത്തിന്റെ പേര് ലോഞ്ചു ചെയ്തു
Share
ലണ്ടന്‍: ജയിംസ് ബോണ്ട് 007 പുതിയ ചിത്രത്തിന് പേരിട്ടു. 'സ്പെക്റ്റര്‍' എന്ന ഇരുപത്തിനാലാം ജയിംസ് ബോണ്ട് എഡിഷനില്‍ ഡാനിയേല്‍ ക്രെയ്ഗ് നായകനും വില്ലനായി രണ്ടു തവണ ഒസ്കാര്‍ നേടിയ ക്രിസ്റോഫ് വാല്‍റ്റ്സും ആയിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനും ഒസ്കാര്‍ വിന്നറുമായ സാം മെന്‍ഡസ് വെളിപ്പെടുത്തി.

അതോടൊപ്പം ചിത്രത്തിലെ അഭിനേതാക്കളുടെയും പേരുകള്‍ പ്രഖ്യാപിച്ചു. ബോണ്ട് ഗേളായി ഇറ്റാലിന്‍ നടി മോനിക്ക ബെലൂസി, ഫ്രഞ്ചു നടിയായ ലിയാ സൈഡൂക്സ് എന്നിവരും അഭിനയിക്കും. ചിത്രത്തില്‍ ഇവരുടെ പേരുകള്‍ യഥാക്രമം ലൂസിയാ സിയാറാ, മെഡലിന്‍ സ്വാന്‍ എന്നിങ്ങനെയാണ്.

നാല്‍പ്പത്തിയാറുകാരനായ ഡാനിയേല്‍ ക്രെയിഗ് ഇത് നാലാം തവണയാണ് ബോണ്ടായി അഭിനയിക്കുന്നത്. കാസിനോ റോയല്‍ (2006), ക്വാണ്ടം ഓഫ് സൊലാസ് (2008), സ്കൈഫാള്‍ (2012) എന്നിവയായിരുന്നു ക്രെയിഗിന്റെ മുന്‍ ബോണ്ട് ചിത്രങ്ങള്‍. സര്‍ സീന്‍ കോണറി, ജോര്‍ജ് ലാസന്‍ബി, സര്‍ റോജന്‍ മോറെ, തിമോത്തി ഡാല്‍ട്ടണ്‍, പിയേഴ്സ് ബ്രോസ്നാം എന്നിവരാണ് സീക്രട്ട് ഏജന്റ് ജയിംസ് ബോണ്ട് 007 എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്.

പുതിയ ബോണ്ട് ചിത്രത്തിലെ കാര്‍ അഷ്റ്റോന്‍ മാര്‍ട്ടിന്‍ കമ്പനിയുടെ ഡിബി 10 എന്ന സീരിയലിലുള്ളതാണ്.

പുതിയ ബോണ്ട് ചിത്രം 2015 ഒക്ടോബര്‍ 23 ന് തീയറ്ററുകളിലെത്തും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.