• Logo

Allied Publications

Europe
പിസാ കഴിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് ലോകത്തില്‍ രണ്ടാം സ്ഥാനം
Share
ഫ്രാങ്ക്ഫര്‍ട്ട്ഡല്‍ഹി: ലോക പ്രസിദ്ധ ഡോമിനോസ് പിസയ്ക്ക് സ്വന്തം നാടായ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപഭോക്താക്കള്‍ ഇന്ത്യയിലാണ്. ലക്ഷക്കണക്കിന് പിസയാണ് ഇന്ത്യയില്‍ ദിനംപ്രതി വില്‍ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ത്യക്കാര്‍ പിസ രുചിക്ക് അടിമപ്പെട്ടത്. ഡോമിനോസ് പിസായുടെ ഇന്ത്യയിലെ ഫ്രാഞ്ചൈസി ജൂബിലന്റ് ഫുഡ് വര്‍ക്സ് എന്ന കമ്പനിക്കാണ്.

ദിവസേന ഇന്ത്യയില്‍ നാല് ലക്ഷം പിസകളാണ് വില്‍ക്കുന്നത്. അതായത് വര്‍ഷത്തില്‍ 12 കോടിയില്‍ അധികം. ഇന്ത്യയില്‍ മക്ഡൊണാള്‍ഡ്സ് ഫാസ്റ് ഫുഡ് വില്‍ക്കുന്ന ബര്‍ഗറിനെക്കാള്‍ രണ്ടിരട്ടിയാണിത്. ലോകത്തില്‍ ഇന്ത്യയില്‍ മാത്രമാണ് മക്ഡൊണാള്‍ഡ്സിനെക്കാള്‍ ഡോമിനോസ് പിസാ വില്‍പ്പനക്ക് മേല്‍ക്കൈ നേടാനായത്.

ഈ വര്‍ഷം നവംബര്‍ 29 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 173 നഗരങ്ങളില്‍ 818 റസ്ററന്റുകളാണ് ഡോമിനോസ് പിസയ്ക്കുള്ളത്. ഇന്ത്യയില്‍ ഇനിയും വളരാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഡോമിനോസ് പിസ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അജയ് കൌള്‍ പറഞ്ഞു. ഇന്ത്യക്കാരുടെ പിസ പ്രിയത്തിന് അമേരിക്കന്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ കൌതുകത്തോടെ കൂടുതല്‍ പ്രധാന്യം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.