• Logo

Allied Publications

Europe
അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന കിഡ്സ് ഫോര്‍ കിംഗ്ഡം
Share
ബ്രാഡ്ഫോര്‍ഡ്: യുകെയിലെയും ലോകമെങ്ങുമുളള പ്രവാസി മലയാളികളുടെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന് ദിനവസങ്ങള്‍ മാത്രം അവശേഷിക്കേ ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ വിശ്വാസ ഹൃദയങ്ങളെ ആത്മീയാഭിഷേകത്തിലേക്ക് ഉയര്‍ത്തുവാന്‍ കിഡ്സ് ഫോര്‍ കിംഗ്ഡം സജ്ജമായി. കുരുന്നുകള്‍ കരങ്ങള്‍ കൂപ്പി ഹല്ലേല്ലൂയ്യാ ഗീതങ്ങള്‍ ആലപിക്കുമ്പോള്‍ സ്വര്‍ഗീയ മാലാഖമാരുടെ പ്രത്യേക അനുഗ്രഹം കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നവരുടെ മേല്‍ വര്‍ഷിക്കും.

ഭൌതിക കാഴ്ചപ്പാടില്‍ നിന്നും ആത്മീയ ഹൃദയമൊരുക്കുക വഴി പരിശുദ്ധാത്മാവിന്റെ പുണ്യങ്ങളാല്‍ കുട്ടികളെ നിറയ്ക്കുന്നതിന് കിഡ്സ് ഫോര്‍ കിംഗ്ഡത്തിലെ അംഗങ്ങള്‍ എല്ലാ ദിവസവും ഉപവാസവും മധ്യസ്ഥ പ്രാര്‍ഥനകളും ഓരോരുത്തരായി നടത്തുന്നുണ്ട്.

ബൈബിള്‍ കഥകളും വിശുദ്ധരുടെ ജീവിത രീതികളും പ്രാര്‍ഥനകള്‍ പഠിപ്പിച്ചും കിഡ്സ് ഫോര്‍ കിംഗ്ഡം പ്രെെമറി സ്കൂളുകളില്‍ ധ്യാനങ്ങള്‍ നടത്തുക വഴി സുവിശേഷം എല്ലാ ജനതകളിലേയ്ക്കും വ്യാപിപ്പിക്കുകയാണ്. കിഡ്സ് ഫോര്‍ കിംഗ്ഡം അംഗങ്ങള്‍ എല്ലാവരും കണ്‍വന്‍ഷന് സംബന്ധിക്കുന്ന എല്ലാ ബാലിക ബാലന്മാരെ സമര്‍പ്പിച്ച് മാധ്യസ്ഥം പ്രാര്‍ഥിക്കും.

ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സഭ കുട്ടികളെയും യുവതി യുവാക്കന്മാരെയും ദേവാലയത്തില്‍ സജീവ പങ്കാളിത്തമില്ലാതെ വിഷമിക്കുമ്പോള്‍ യുകെയിലെ കത്തോലിക്കാ സഭയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് കിഡ്സ് ഫോര്‍ കിംഗ്ഡം.

യുകെയിലെ സിറ്റി സെന്ററുകളില്‍ കിഡ്സ് ഫോര്‍ കിംഗ്ഡം അംഗങ്ങളും സെഹിയോന്‍ യൂത്തും നടത്തുന്ന സ്ട്രീറ്റ് മിനിസ്ട്രികള്‍ അനേകരെ മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും നയിക്കുന്നു. അഭിഷേകാഗ്നി കണ്‍വന്‍ഷന് സെഹിയോന്‍ യൂത്തും കിഡ്സ് ഫോര്‍ കിംഗ്ഡവും ഒന്നുചേര്‍ന്ന് തോളോടു തോള്‍ ചേര്‍ന്ന് നിന്ന് പ്രാര്‍ഥിക്കുമ്പോള്‍ മുതിര്‍ന്നവരുടെ വിശ്വാസ തീക്ഷണത വര്‍ധിപ്പിക്കും.

വിശുദ്ധിയുടെ തൂവെളള വസ്ത്രം ധരിച്ച് സെഹിയോന്‍ ടീം അംഗങ്ങള്‍ രാവിലെ ആറര മുതല്‍ ഫാ. സേവ്യര്‍ ഖാന്‍, ഫാ. സോജി ഓലിക്കല്‍ എന്നിവരോട് കൂടി പ്രാര്‍ഥിക്കുമ്പോള്‍ എലിയായിലും ഏലീഷായിലും ദാവീദിലും, പരിശുദ്ധ കന്യകാ മറിയത്തിലും നിറഞ്ഞ സ്വര്‍ഗീയ ചൈതന്യം വിശ്വസികളിലും നിറയും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​