• Logo

Allied Publications

Europe
മാപ്പിളപ്പാട്ടും ഒപ്പനയും മലബാര്‍ വിഭവങ്ങളുമായി യുകെയില്‍ മലബാര്‍ സംഗമം ശ്രദ്ധേയമായ
Share
ലണ്ടന്‍: കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയിട്ടുള്ള മുസ്ലിം സഹോദരങ്ങളുടെ കൂട്ടായ്മയായ എംഎംസിഡബ്ള്യുഎ യുടെ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.

വാല്‍ത്താംസ്റ്റോം ടൌണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ലണ്ടന്‍ നഗരത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി 750ഓളം ആളുകള്‍ പങ്കെടുത്തു.

ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറബിക് ഡാന്‍സ്, സംഘഗാനം തുടങ്ങിയ മാപ്പിള കലാ രൂപങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടി. കേരളത്തിലെ ഒരു മുസ്ലിം കല്യാണത്തലേന്ന് നടത്തുന്ന ആഘോഷങ്ങളുടെ ഒരു പുനരാവിഷ്കാരമായി മാറി ഇവിടെ സംഘടിപ്പിച്ച കലാപരിപാടികള്‍.

ഡോ. ഫഹദ്, സമദ്, കിഷോര്‍, സമീര്‍ തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ ഏറെ മനോഹരമായിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരി കെ. എം.ജമീല വാര്‍ഷിക സംഗമത്തില്‍ മുഖ്യാതിഥിയായിരുന്നു.അബ്ദുള്‍ റഹ്മാന്‍ നൂറാനി ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയോടനുബന്ധിച്ച് മലബാര്‍ വിഭവങ്ങള്‍ കൊണ്ടുള്ള ഡിന്നറും ഉണ്ടായിരുന്നു.

1998 ല്‍ ഈദിനോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമം പിന്നീട് നിരവധി പരിപാടികളിലൂടെ വളര്‍ന്ന് 2004 ല്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ് ആയി മാറുകയായിരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.