• Logo

Allied Publications

Europe
ബയേണ്‍ മ്യൂണിക് ക്ളബിന് റിക്കാര്‍ഡ് ലാഭം
Share
ബര്‍ലിന്‍: ജര്‍മനിയിലെ ഫുട്ബോള്‍ ക്ളബുകളുടെ മുഖശ്രീയായി വിശേഷിപ്പിക്കുന്ന മ്യൂണിക്കിലെ ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ക്ളബിന്റെ ഈ സീസണിലെ (2013/14) ലാഭം (ൌൃിീ്ലൃ) എക്കാലത്തെയും റിക്കാര്‍ഡാണന്ന് ക്ളബ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. 528 മില്യന്‍ യൂറോയാണ് മല്‍സരത്തിലൂടെയല്ലാതെ ലഭിച്ച തുക.

ജര്‍മന്‍ ലീഗ് (ബുണ്ടസ് ലീഗ്) ഭീമനായ ബയേണ്‍ പോയ വര്‍ഷത്തെ സീസണില്‍ നേടിയത് 432.8 മില്യന്‍ യൂറോയായിരുന്നു. എന്നാല്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ബുണ്ടസ് ലീഗയില്‍ വിജയം മിക്കതും ബയേണിന്റെ ചൊല്‍പ്പടിയിലായിരുന്നു. കഴിഞ്ഞ സീസണില്‍ ടാക്സ് കഴിച്ചുള്ള തുക 16.5 മില്യന്‍ യൂറോയാണ്.

പ്രധാനമായും ടിക്കറ്റു വില്‍പ്പനയിലൂടെയും (140.8 മില്യന്‍ യൂറോ), സ്പോണ്‍സര്‍ഷിപ്പ് വഴിയായി (177.7 മില്യന്‍ യൂറോ), വ്യാപാരച്ചരക്കുകള്‍ വഴിയായി (102.2 മില്യന്‍ യൂറോ), ടിവി പരസ്യത്തിലൂടെയും (54.9 മില്യന്‍ യൂറോ) നേടിയ തുകയാണ് ലാഭമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 53.6 മില്യന്‍ യൂറോ ചെലവായതില്‍ ഉള്‍പ്പെടുന്നു.2012/2013 ല്‍ ഇത് 41.2 മില്യന്‍ യൂറോയാണ്. ക്ളബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് യാന്‍ ക്രിസ്റ്യാന്‍ ഡ്രീസന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

2006 ലെ വേള്‍ഡ് കപ്പിനുവണ്ടി മ്യൂണിക്കിലെ അല്ലിയാന്‍സ് അറീന സ്റേഡിയത്തിനു നല്‍കി 346 മില്യന്‍ യൂറോ 16 വര്‍ഷങ്ങള്‍ക്കു ശേഷം മുഴുവനായും തിരിച്ചു ലഭിച്ചത് ക്ളബിന്റെ സാമ്പത്തിക പട്ടികയിലെ മറ്റൊരു പ്ളസ് പോയിന്റായി കാണുന്നുവെന്ന് ക്രിസ്റ്യാന്‍ ഡ്രീസന്‍ എടുത്തുപറഞ്ഞു.

ഈ സീസണില്‍ 12 മല്‍സരത്തിലൂടെ ഏഴ് പോയിന്റ് മുന്നിലെത്തിയിരിക്കുന്ന ബയേണ്‍, ചാമ്പ്യന്‍സ് ലീഗിലെ അവസാനത്തെ പതിനാറു ടീമിലും യോഗ്യത നേടിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ ബയേണ്‍ പ്രസിഡന്റ് കാള്‍ ഹൈന്‍സ് ഹോപ്നറും സന്നിഹിതനായിരുന്നു. ഇറ്റാലിയന്‍കാരനായ പെപ് ഗാര്‍ഡിയോളയാണ് ബയേണിന്റെ പരിശീലകന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.