• Logo

Allied Publications

Europe
ഇന്ത്യയിലേക്ക് വീസ ഓണ്‍ അറൈവല്‍ പ്രാബല്യത്തിലായി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്ക് ടൂറിസ്റ് ആയി പോകുന്നവര്‍ക്ക് വീസാ ഓണ്‍ അറൈവല്‍ ജര്‍മനി ഉള്‍പ്പെടെ 43 രാജ്യങ്ങള്‍ക്ക് നവംബര്‍ 27 (വ്യാഴം) മുതല്‍ പ്രബല്യത്തിലായി.

ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജനാഥ് സിംഗ്, ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ എന്നിവര്‍ വീസാ ഓണ്‍ അറൈവല്‍ സ്കീം ഔദ്യോഗികമായി ജര്‍മനി ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍ പ്രാബല്യത്തിലാക്കി ഉദ്ഘാടനം ചെയ്തു.

വീസാ ഓണ്‍ അറൈവല്‍ നിലവില്‍ വന്ന 43 രാജ്യങ്ങള്‍ ഇനി പറയുന്നവയാണ്: ഓസ്ട്രേലിയ, ബ്രസീല്‍, കംബോഡിയ, കുക്ക് ഐലന്റ്, ജിബൂട്ടി, ഫിജി, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഇന്തോനേഷ്യാ, ഇസ്രായേല്‍, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, കിറിബാറ്റി, ലാവോസ്, ലംക്സംബര്‍ഗ്, മാര്‍ഷല്‍ ഐലന്റ്സ്, മൌറീഷ്യസ്, മെക്സിക്കോ, മിക്രോനേസ്യാ, മ്യാന്‍മാര്‍, നാവുറു, ന്യൂസിലാന്‍ഡ്, നിയു ഐലന്റ്, നോര്‍വേ, ഒമാന്‍, പലാവു, പാലസ്തീന്‍, പപ്പ്വാ ന്യൂ ഗ്വനിയാ, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, റഷ്യ, സമോവാ, സിംഗപ്പൂര്‍, സോളമന്‍ ഐലന്റ്സ്, തായ്ലന്‍ഡ്, ടോംഗാ, ടുവാലു, യുഎഇ, ഉക്രെയിന്‍, യുഎസ്എ, വന്‍വുവാട്ടാ, വിയറ്റ്നാം.

വീസ ഓണ്‍ അറൈവല്‍ നല്‍കാന്‍ അനുവാദമുള്ള എയര്‍പോര്‍ട്ടുകള്‍: ഡല്‍ഹി, മുംബൈ, ചെന്നെ, കൊല്‍ക്കൊത്താ, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, ഗോവ എന്നിവയാണ്. ഇന്ത്യയിലേക്ക് ടൂറിസ്റ്, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ആകസ്മിക വിസിറ്റ് (കാഷ്വല്‍), ഫ്രന്റ്സ് ആന്‍ഡ് റിലേറ്റിവ്സ് എന്നീ വിസിറ്റുകള്‍ക്ക് മാത്രം 30 ദിവസത്തെ വീസ ആണ് ഓണ്‍ അറൈവല്‍ പദ്ധതിയില്‍ നടപ്പാക്കിയിരിക്കുന്നത്. അങ്ങനെ പ്രവാസി ഇന്ത്യാക്കാരുടെയും ടൂറിസ്റുകളുടെയും നീണ്ട പരിശ്രമത്തിനും അഭിലാഷത്തിനും ഇതോടെ ഫലപ്രാപ്തി കണ്ടു. വീസാ ഓണ്‍ അറൈവലിന് വു://ശിറശമ്ിശമീിെഹശില.ഴ്ീ.ശി/ വെബ്സൈറ്റില്‍ അപേക്ഷ നല്‍കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ