• Logo

Allied Publications

Europe
അഭിഷേകാഗ്നി കണ്‍വന്‍ഷന്‍: സ്വര്‍ഗീയ വിരുന്നില്‍ ദൈവീക മഹത്വങ്ങള്‍ ദര്‍ശനമാകും
Share
ബ്രാഡ്ഫോര്‍ഡ്: യുകെയിലെ ഏക മലയാള മെഗാ കാത്തലിക് കണ്‍വന്‍ഷന് ഏതാനും ദിവസങ്ങള്‍ മാത്രം അവിശേഷിക്കേ, വിശ്വാസ തീര്‍ഥാടക സമൂഹത്തെ വരവേല്‍ക്കാന്‍ ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ അഭിഷേകത്തിന്റെ വരദാനങ്ങള്‍ അനുഗ്രഹമായി പെയ്തിറങ്ങും.

കത്തോലിക്കാ സഭയിലെ രക്തസാക്ഷികളോടും വിശുദ്ധരോടും ചേര്‍ന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുക്കുടുംബ സംരക്ഷകനായ മാര്‍ യൌസേഫിന്റെയും മധ്യസ്ഥതയില്‍ ക്രിസ്തു മുഖാന്തരം ദൈവ പിതാവിനോട് ചേര്‍ന്ന് അര്‍പ്പിക്കുന്ന സ്വര്‍ഗീയ വിരുന്നായ ദിവ്യബലി അനേകം കഠിന ഹൃദയങ്ങളെ പരിവര്‍ത്തനത്തിലൂടെ നിര്‍മല ഹൃദയമാക്കും.

കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളിലും പ്രമാണങ്ങളിലും അടിയുറച്ചുകൊണ്ട് ക്രിസ്തു വഴി ലോക രക്ഷയ്ക്കായി യത്നിക്കുന്ന അനേകരിലേക്ക് വിശ്വാസത്തിന്റെ അഗ്നികള്‍ ജ്വലിപ്പിക്കുന്ന, പരിശുദ്ധാത്മാഭിഷേകത്തിന്റെ നിറച്ചാലുകളാല്‍ സുലഭമാകുന്ന, അഗ്നി കഠോരമായ വചന പ്രഘോഷണ സമയത്ത് ദൈവിക മഹത്വത്തിന്റെ അത്ഭുതങ്ങള്‍ ദര്‍ശനമാകും.

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ശുശൂഷകളുടെ സമയത്ത് ദൈവ കരുണയുടെ പ്രകടമായ സാക്ഷ്യങ്ങള്‍ ജനലക്ഷങ്ങള്‍ വിശ്വാസത്താല്‍ ദര്‍ശനമായതാണ്.

അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഇദംപ്രഥമമായി ബര്‍മിംഗ്ഹാമില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുമ്പോള്‍ വിശ്വാസത്തെ ഉള്‍കൊള്ളാന്‍ ബഥേല്‍ സെന്ററിനോട് ചേര്‍ന്ന് പ്രത്യേക പന്തലും പടുകൂറ്റന്‍ സ്ക്രീനും സ്ഥാപിക്കും. കണ്‍വന്‍ഷന് സംബന്ധിക്കുന്ന ഓരോ വ്യക്തികള്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിന് ശക്തമായ മധ്യസ്ഥ പ്രാര്‍ഥനകളാണ് സെഹിയോന്‍ ടീം അംഗങ്ങള്‍ നടത്തി വരുന്നത്. അഹങ്കാരത്തിന്റെ ദുരാത്മാവിനെ ദൂരെയെറിഞ്ഞ് എളിമയുടെ വിനയത്തിന്റെയും ദൈവിക കൃപകള്‍ സാംശീകരിച്ച സെഹിയോന്‍ ടീം അംഗങ്ങള്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ മാര്‍പാപ്പയോട് ചേര്‍ന്ന് കത്തോലിക്കാസഭയിലെ വൈദിക ശ്രേഷ്ഠര്‍ക്കും വൈദികര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ച് സ്നേഹ കൂട്ടായ്മയില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം നടത്തും.

പന്തീരായിരത്തിലധികം വിശ്വാസികളെ പ്രതീക്ഷിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ യുകെയിലെ തന്നെ ഏറ്റവും വലിയ കാത്തലിക് കണ്‍വന്‍ഷനായി മാറും.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.