റോം: സാധാരണക്കാരന്റെ ജീവിതകഥ പറയുന്ന വികാര സാന്ദ്ര മുഹൂര്‍ത്തങ്ങളുമായി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'വര്‍ഷം' ഡിസംബര്‍ ഏഴിന് രാവിലെ 11 ന് റോമിലെ മെട്രോ സ്റേഷന് ആമശേേശിെേശ അടുത്തുള്ള ഇശിലാമ അിറൃീാലറമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
മമ്മൂട്ടിയും ആശാശരത്തുമാണ് വര്‍ഷത്തിലെ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇര്‍ഷാദ്, ടി.ജി. രവി, സുധീര്‍ കരമന, ഹരീഷ് പേരടി, ഗോവിന്ദ് പത്മസൂര്യ, വിനോദ് കോവൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, ഷബിന്, പ്രജുന്‍, സംജാത്ബ്രൈറ്റ്, മംമ്ത മോഹന്‍ദാസ്, സരയു, സജിത മഠത്തില്‍, അഞ്ജന, ജയശ്രീ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
കുടുംബകാര്യങ്ങള്‍ നോക്കി ചെറിയ ബിസിനസുമായി ജീവിക്കുന്ന വേണു എന്ന സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നേരിടുന്ന അനുഭവങ്ങളാണ് നാലഞ്ചുഘട്ടങ്ങളിലൂടെ 'വര്‍ഷ'ത്തിലൂടെ സംവിധായകന് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. പ്ളേഹൌസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള, സന്തോഷ് വര്‍മ, ജയഗീത എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജോ ഇടച്ചെരില് :00393201903016.
|