• Logo

Allied Publications

Europe
ഇന്ത്യന്‍ പിഐഒ കാര്‍ഡുകള്‍ക്ക് ആജീവനാന്ത പ്രാബല്യം
Share
ബെര്‍ലിന്‍: ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൌരന്മാര്‍ക്ക് 2002 സെപ്റ്റംബര്‍ 15 മുതല്‍ വിതരണം ചെയ്തു വരുന്ന പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുകള്‍ക്ക് പുതുക്കിയ നിയമനുസരിച്ച് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കും. ഇതേവരെ പിഐഒ കാര്‍ഡുകളുടെ കാലാവധി 15 വര്‍ഷം ആയിരുന്നു. എന്നാല്‍ പുതുക്കിയ നിയമനുസരിച്ച് ഇതിന് ആജീവനാന്ത പ്രാബല്യം ഉണ്ട്. പതിനഞ്ച് വര്‍ഷത്തെ കാലാവധി വച്ച് നേരത്തെ നല്‍കിയ പിഐഒ കാര്‍ഡുകള്‍ പുതുക്കേണ്ട ആവശ്യമില്ല. ഇത് ഗവണ്‍മെന്റ് നോട്ടിഫിക്കേഷനിലൂടെ സ്വയമേ ആജീവനാന്ത പ്രാബല്യത്തിലായി മാറി.

എന്നാല്‍ പിഐഒ കാര്‍ഡുകള്‍ ഉള്ളവര്‍ പാസ്പോര്‍ട്ട് മാറുമ്പോള്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ ഇന്ത്യന്‍ എംബസികോണ്‍സുലേറ്റുകളില്‍ ചെന്ന് എന്‍ഡോഴ്സ് ചെയ്യിക്കണം. ആറ് മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുകയാങ്കിെല്‍ അടുത്ത ഇമിഗ്രേഷന്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്യേണ്ടതില്ല. പിഐഒ കാര്‍ഡുകളുടെ മറ്റ് വ്യവസ്ഥകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ പൌരത്വമുള്ളവര്‍ക്ക് പിഐഒ കാര്‍ഡിന് അര്‍ഹത ഇല്ല. ഇന്ത്യയില്‍ ജനിച്ച് വളര്‍ന്നവര്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശി എന്നിവര്‍ ഇന്ത്യന്‍ പൌരന്‍, ഇന്ത്യന്‍ പൌരന്മാരുടെ കുട്ടികള്‍, ഇന്ത്യന്‍ പൌരന്മാരെ വിവാഹം കഴിച്ച ഭാര്യഭര്‍ത്താവ് എന്നിവര്‍ക്കെല്ലാം പിഐഒ കാര്‍ഡിന് അര്‍ഹത ഉണ്ട്. തോട്ടങ്ങളോ, കൃഷി സ്ഥലങ്ങളോ വാങ്ങാനോ, മിഷനറി പ്രവര്‍ത്തനം നടത്താനോ, മുന്‍കൂട്ടി അനുവാദമില്ലാതെ റിസര്‍ച്ച് നടത്താനോ, പര്‍വതാരോഹണം നടത്താനോ ഇവര്‍ക്ക് അനുവാദമില്ല.

പിഐഒ കാര്‍ഡുകളുടെ ഫീസ് മുതിര്‍ന്നവര്‍ക്ക് സര്‍ച്ചാര്‍ജ് ഉള്‍പ്പെടെ 320 യൂറോയും കുട്ടികള്‍ക്ക് 162 യൂറോയും ആണ്. പിഐഒ കാര്‍ഡുകള്‍ താഴ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

വു://ംംം.ശിറശരെവലയീരേെവമള.റല/റീിംഹീമറ/ുശീളീൃാ.ുറള

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.