• Logo

Allied Publications

Europe
യൂറോപ്പ് എല്ലും തോലും ആകുന്നുവെന്ന് മാര്‍പാപ്പാ
Share
സ്ട്രാസ്ബുര്‍ഗ്: ലോകത്തിന്റെ കണ്ണില്‍ യൂറോപ്പ് എല്ലും തോലുമായി ചുരുങ്ങുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. നവംബര്‍ 25 ന് (ചൊവ്വ) രാവിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സംശയത്തിന്റെ നിഴലില്‍ യൂറോപ്പ് എന്ന ഭൂഖണ്ഡം ലോകത്തിന്റെ നായകത്വത്തില്‍ നിന്ന് ശോഷിക്കുകയാണന്ന് മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു. വഞ്ചികളിലും ബോട്ടുകളിലുമായി യൂറോപ്പിലേയ്ക്കു കുടിയേറുന്ന അനാഥരും നിര്‍ദ്ദനരുമായ പാവങ്ങളുടെ രക്ഷയ്ക്കായി കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗങ്ങളെ പ്രസംഗമധ്യേ പാപ്പാ ഉദ്ബോധിപ്പിച്ചു.

പാര്‍ലമെന്റ് ആസ്ഥാനമായ സ്ട്രാസ്ബുര്‍ഗില്‍ എത്തിയ മാര്‍പാപ്പായെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷുള്‍സ്, അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മാര്‍പ്പാപ്പയെ സ്വീകരിച്ചു. പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജിയാന്‍ ക്ളൌഡെ ജൂങ്കര്‍ സ്വാഗതം ചെയ്തു. സന്ദര്‍ശനം നാലു മണിക്കൂര്‍ നീണ്ടുനിന്നു.

1988 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് മറ്റൊരു മാര്‍പാപ്പ ഇയു പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.