• Logo

Allied Publications

Europe
നാമകരണത്തിന്റെ കൃതജ്ഞതാ ബലിക്കൊരുങ്ങി ക്ളിഫ്ടന്‍ സീറോ മലബാര്‍ സമൂഹം; മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മികന്‍
Share
ലണ്ടന്‍: കേരള സഭക്കും സമൂഹത്തിനും അഭിമാനമായി ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ പ്രാര്‍ഥനാ നിര്‍ഭരമായ ആനന്ദത്തിലാണ് യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍.

ലോകം സ്വന്ത ബന്ധങ്ങളുടെ ഇത്തിരി വട്ടത്തില്‍ ജീവിതത്തെ നിര്‍വചിക്കാന്‍ നമ്മെ പ്രേരിപ്പിക്കുമ്പോള്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി സ്വന്ത ജീവിതം സമര്‍പ്പിക്കുന്ന പുണ്യ ചരിതര്‍ ത്യാഗത്തിന്റെ പ്രഭാമയമായ ഒരു പുതു ലോകത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.

യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ക്രിയാത്മകമായ സംരംഭങ്ങള്‍ കൊണ്ട് മുന്‍ നിരയിലുള്ള ക്ളിഫ്ടന്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനം നവംബര്‍ 30 നു ഗ്ളോസ്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ആഘോഷത്തിനു സമകാലീന യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുണ്ട്.

ചാവറയച്ചന്‍ കര്‍മ നിരതമായ ജീവിതചര്യയിലൂടെ തന്റെ താപസ ജീവിതത്തിന്റെ പ്രകാശം നൂറു മടങ്ങായി സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രസരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആത്മീയ പുത്രിയായ എവുപ്രാസ്യാമ്മ തന്റെ സ്നേഹത്തിന്റെ സമസ്ത ഭാവങ്ങളെയും ദൈവത്തിലേക്കര്‍പ്പിച്ച് ഏകാഗ്രമായ ആന്തരിക ജീവിതത്തിന്റെ ശക്തിയും ദീപ്തിയും നമുക്ക് കാട്ടിത്തന്നു. കേരളത്തിന്റെ സാംസ്കാരിക നഭോ മണ്ഡലത്തില്‍ വെളിച്ചം വിതറിയ മഹത്തുക്കളില്‍ പ്രഥമ ഗണനീയനാണ് ചാവറയച്ചന്‍. സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം പോര്‍ച്ചുഗീസ് ഭരണത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ക്രമേണ സ്വതന്ത്രമായിക്കൊണ്ടിരുന്ന കാലയളവില്‍ അതിന്റെ ആത്മീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ചയാളാണ് അദ്ദേഹം. എങ്കിലും താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ അതിരുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാധുജന പരിപാലനം, മുദ്രണം, എന്നീ മേഖലകളില്‍ ചാവറയച്ചന്‍ തുടങ്ങിവച്ച സംരംഭങ്ങള്‍ നവോഥാനത്തിന്റെ ആദ്യ ചുവടുകളായിരുന്നു. മലയാളം, സംസ്കൃതം, തമിഴ്, സുറിയാനി, ലത്തീന്‍ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്ന അച്ചന്റെ 112 ഓളം വരുന്ന കൃതികള്‍ സാഹിത്യ ലോകത്തിനും മുതല്‍ക്കൂട്ടാണ്. താന്‍ ജീവിച്ചിരുന്ന കാലത്തെ ആത്മീയ ശക്തി കൊണ്ട് പരിവര്‍ത്തനം ചെയ്ത ഈ പുണ്യാത്മാവിന്റെ ജീവിത മാതൃക ആധുനിക ഇംഗ്ളണ്ടിലെ സാംസ്കാരിക ചുറ്റുപാടില്‍ വളര്‍ന്നു വരുന്ന കേരള ക്രൈസ്തവ സമൂഹങ്ങള്‍ക്കു മാര്‍ഗ നിര്‍ദ്ദേശകമാണ്. പാശ്ചാത്യ സഭയുടെ ഭക്തി പാരമ്പര്യങ്ങളില്‍ നിന്ന് ഉത്കൃഷ്ടമായവ സ്വീകരിക്കുവാന്‍ പൌരസ്ത്യ സഭയുടെ തനിമയെ മുറുകെപ്പിടിക്കുമ്പോഴും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

കേവലം ഭൌതികമായ നേട്ടങ്ങളുടെ സ്ഥിതി വിവരക്കണക്കുകളില്‍ മനുഷ്യ ജന്മത്തിന്റെ മൂല്യം അടയാളപ്പെടുത്താന്‍ പരിശ്രമിക്കുകയും അന്തസാര ശൂന്യമായ വ്യാപാരങ്ങളില്‍ സ്വയം നഷ്ടപ്പെടുകയും ചെയ്യുന്ന ആധുനിക ലോകത്തിനു മുമ്പില്‍ നിരാഢംബരവും വിനയാന്വിതവുമായ ജീവിത ശൈലിയുടെ അര്‍ഥ പൂര്‍ണതയാണ് എവുപ്രാസ്യമ്മയില്‍ നാം കാണുക. എന്തെങ്കിലും ആയിത്തീര്‍ന്നാല്‍ മാത്രം നമുക്ക് കൈവരുന്നതാണ് സന്തോഷവും സമാധാനവുമെന്നു നാം കരുതുമ്പോള്‍ സ്നേഹരൂപനായ ദൈവത്തിന്റെ തിരുനിവാസമാണ് ജീവിതത്തെ ധന്യമാക്കുന്നതെന്ന അറിവില്‍ ആനന്ദത്തിന്റെ തികവ് കണ്െടത്തുവാന്‍ അമ്മ നമ്മെ സഹായിക്കുന്നു. പ്രവര്‍ത്തനങ്ങളുടെ ബാഹുല്യവും യാന്ത്രികതയും ജീവിതത്തിന്റെ ലളിതവും സുന്ദരവുമായ അംശങ്ങളെ കവര്‍ന്നെടുക്കുമോ എന്ന് നാം ഭയക്കുന്ന ഇന്നിന്റെ ചുറ്റുപാടുകളില്‍ എവുപ്രസ്യമ്മയുടെ ജീവിതവും പ്രബോധനവും നമുക്ക് പ്രചോദനമാണ്.

ക്ളിഫ്ടന്‍ രൂപതയിലെ ബാത്ത്, ബ്രിസ്റള്‍, ചെല്‍റ്റെനം, ഗ്ളോസ്റര്‍, സോള്‍സ്ബറി, സ്വിന്‍ഡന്‍, ടോണ്ടന്‍, വെസ്റണ്‍ സൂപ്പര്‍ മേര്‍, യോവില്‍ എന്നീ ഒമ്പത് സീറോ മലബാര്‍ സമൂഹങ്ങള്‍ കൃതജ്ഞതാ ബലിക്കായി ഒരുമിച്ചു കൂടുമ്പോള്‍ കൂട്ടായ്മയുടെയും വിശ്വാസപരിശീലനത്തിന്റെയും പ്രഘോഷണത്തിന്റെയും അനുഭവമായി അതു മാറും. ഗ്ളോസ്ററിലെ പ്രസിദ്ധമായ സര്‍ തോമസ് റിച്ച് സ്കൂള്‍ ഹാളാണ് ഈ പുണ്യ സംഗമത്തിന് വേദിയാകുക.

നവംബര്‍ 30നു രാവിലെ 10 ന് മാര്‍ ജോയ് ആലപ്പാട്ടിനെ ഒമ്പതു സമൂഹങ്ങളിലും നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും വിവാഹത്തിന്റെ 10,15,20,25 വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികളും മറ്റു വിശ്വാസികളും ചേര്‍ന്ന് സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വെഞ്ചരിക്കുകയും തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തുകൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. ആഘോഷ പൂര്‍വമായ ദിവ്യ ബലിയില്‍ മുഖ്യ കാര്‍മികനായ ബിഷപ്പിനൊപ്പം സീറോ മലബാര്‍ സഭ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍, സീറോ മലങ്കര സഭ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര, ക്ളിഫ്ടന്‍ രൂപത കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. സക്കറിയാസ് കാഞ്ഞൂപറമ്പില്‍, ഫാ. ജോയ് വയലില്‍ എന്നിവര്‍ സഹ കാര്‍മികരായിരിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ ക്ളിഫ്ടന്‍ രൂപത വികാരി ജനറാള്‍ ഫാ. ലിയാം സ്ളാട്ടെറി സന്ദേശം നല്‍കും. സ്നേഹവിരുന്നിനു ശേഷം വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്കുമെന്‍റ്റിയും കലാപരിപാടികളും ഉണ്ടായിരിക്കും. വിശ്വാസ പരിശീലന രംഗത്ത് സേവനം ചെയ്യുന്ന മതാധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ബിഷപ് വിതരണം ചെയ്യും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന (ഒന്നാം സമ്മാനം ഐ പാഡ് മിനി, രണ്ടാം സമ്മാനം സോണി സ്മാര്‍ട്ട് വാച്ച്, മൂന്നാം സമ്മാനം ഹാരഡ്സ് ബാഗ്) റാഫിള്‍ നറുക്കെടുപ്പ് ബിഷപ് നിര്‍വഹിക്കും. 4.30 ന് ആഘോഷങ്ങള്‍ക്ക് സമാപനമാകും.

രൂപതയില്‍ വിവിധ സ്ഥലങ്ങളില്‍ അജപാലന ശുശ്രൂഷക്ക് നേതൃത്വം നല്‍കുന്ന ഫാ. സണ്ണി പോള്‍, ഫാ. സജി നീണ്ടൂര്‍ എന്നീ വൈദികരുടെ സഹകരണം ആഘോഷങ്ങള്‍ക്ക് പിന്തുണയാകും. ഈ പുണ്യ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി രൂപത കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഗ്ളോസ്റര്‍ സമൂഹത്തിന്റെ ചാപ്ളെയിന്‍ ഫാ. സിറിള്‍ ഇടമന, രൂപത ട്രസ്റി സിജി വാധ്യാനത്ത്, സെക്രട്ടറി ജയ്സണ്‍ ബോസ്, ആതിഥേയരായ ഗ്ളോസ്റര്‍ സമൂഹത്തിന്റെ ട്രസ്റി ഫിലിപ്പ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സ്കൂള്‍ ഗ്രൌണ്ടില്‍ വിശാലമായ പാര്‍ക്കിംഗ് സൌകര്യം ഉണ്ടായിരിക്കും.

സമ്മേളന നഗരിയുടെ വിലാസം: ടശൃ ഠവീാമ ഞശരവ’ ടരവീീഹ, ഛമസഹലമ്വല ഘീിഴഹല്ലി, ഏഹീൌരലലൃെേ ഏഘ2 0ഘഎ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ