• Logo

Allied Publications

Europe
വിശുദ്ധിയുടെ നിറവില്‍ പങ്കെടുക്കാന്‍ ജര്‍മന്‍ മലയാളികളും
Share
കൊളോണ്‍: കേരളത്തിന്റെ നന്മനിറഞ്ഞ നവോഥാന നായകന്‍ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും പുണ്യപുഷ്പത്തിന്റെ സുഗന്ധപരിമളം പരത്തുന്ന വാഴ്ത്തപ്പെട്ട എവുപ്രാസിയമ്മയേയും വിശുദ്ധിയുടെ സിംഹാസനത്തില്‍ കൈപിടിച്ചിരുത്തുന്ന അനര്‍ഘനിമിഷങ്ങളുടെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ജര്‍മന്‍ മലയാളി സമൂഹം വത്തിക്കാനിലേയ്ക്കുള്ള യാത്രയ്ക്കൊരുങ്ങി.

കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നയിക്കുന്ന സംഘത്തില്‍ അമ്പതോളംപേര്‍ പ്രത്യേകം സജ്ജീകരിച്ച ടൂറിസ്റ് കോച്ചില്‍ നവംബര്‍ 21 ന് (വെള്ളി) വൈകുന്നേരം ആറിന് കൊളോണില്‍ നിന്നും വത്തിക്കാനിലേയ്ക്ക് പുറപ്പെടും.

കൊളോണിലെ ഇന്ത്യന്‍ സമൂഹത്തെ കൂടാതെ ജര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന രശ്മി ദ്വൈമാസികയുടെ ആഭിമുഖ്യത്തിലും വത്തിക്കാനിലേയ്ക്കുള്ള യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ട്, ഹൈഡല്‍ബര്‍ഗ്, ബര്‍ലിന്‍, എസന്‍, ഹാംബുര്‍ഗ് തുടങ്ങിയ നഗരങ്ങളിലുള്ള മലയാളികള്‍ ഗ്രൂപ്പടിസ്ഥാനത്തലും ഒറ്റയ്ക്കും വത്തിക്കാനിലേയ്ക്കുള്ള പുറപ്പാടിലാണ്.

ജര്‍മനിയിലെ വിവിധ രൂപതകളില്‍ ജോലി ശുശ്രൂഷ ചെയ്യുന്ന സിഎംഐ സഭാംഗങ്ങളില്‍ മുഴുവന്‍പേരും തങ്ങളുടെ സഭാസ്ഥാപിത പിതാവിന്റെ വിശുദ്ധപദവി പ്രഖ്യാപനം ആത്മാവില്‍ സ്വയം ഏറ്റുവാങ്ങാന്‍ വത്തിക്കാനില്‍ എത്തും. അതുപോലെതന്നെ എവുപ്രാസിയാമ്മയുടെ വിശുദ്ധപദവിയില്‍ പ്രാര്‍ഥനാ മഞ്ജരികള്‍ മുഴക്കുന്ന ജര്‍മനിയിലെ സിഎംസി സിസ്റേഴ്സും വത്തിക്കാനില്‍ എത്തിച്ചേരും.

നവംബര്‍ 23 ന്(ഞായര്‍) രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30) ചടങ്ങുകള്‍ക്ക് തുടക്കമാവും.

സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ, ചാവറയച്ചനും എവുപ്രാസ്യാമ്മയും ഉള്‍പ്പെടെ ആറുപേരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. ഭാരത കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരേസമയം രണ്ടുപേരെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നത്. വിശുദ്ധരാവുന്ന ലുഡോവിക്കോ ഡി കസോറിയാ, ജിയോവാനി അന്റോണിയോ ഫനിക്കോളാ ഡാ ലോംഗോബാര്‍ഡി, അമാറ്റോ റോണ്‍കോര്‍ണി എന്നീ നാലുപേര്‍ ഇറ്റലിയില്‍ നിന്നുള്ളവരാണ്.

പ്രഖ്യാപനത്തിന് മുന്നോടിയായി ശനിയാഴ്ച വൈകിട്ട് നാലിന് റോമിലെ മരിയ മജോരെ ബസിലിക്കയില്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ജാഗരണ പ്രാര്‍ഥനയിലും, തിങ്കളാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നന്ദിപ്രകാശന ദിവ്യബലിയിലും ജര്‍മന്‍ മലയാളി സമൂഹം പങ്കെടുത്ത് ആത്മീയവിശുദ്ധി വരുത്തും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ജര്‍മന്‍ മലയാളി സംഘം ജര്‍മനിയിലേയ്ക്കു യാത്രതിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.