• Logo

Allied Publications

Europe
കൊളോണിലെ ഇന്ത്യന്‍ കത്തോലിക്കാ സമൂഹത്തിന് പുതിയ കമ്മറ്റി
Share
കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലായി അധിവസിക്കുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കത്തോലിക്കാ സമൂഹം പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഇന്ത്യന്‍ സമൂഹത്തിന്റെ ആധ്യാത്മിക പിതാവ് ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയില്‍ ലീബ്ഫ്രൌവന്‍ ഹൌസില്‍ കൂടിയ ഒമ്പത് കുടുംബ കൂട്ടായ്മകളുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും സംയുക്ത സമ്മേളനത്തിലാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടന്നത്.

നിലവിലുണ്ടായിരുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചയും നടന്നു. തുടര്‍ന്ന് അടുത്ത രണ്ടു (2014 16) വര്‍ഷത്തേയ്ക്കുള്ള പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായി ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍), മേഴ്സി തടത്തില്‍ (സെക്രട്ടറി), ആന്റണി സഖറിയ (ഖജാന്‍ജി), ഷീബ കല്ലറയ്ക്കല്‍, ബെനഡിക്റ്റ് കോലത്ത്, സാബു കോയിക്കേരില്‍, ജോസ് കുറുമുണ്ടയില്‍, ബേബി നെടുംകല്ലേല്‍, എല്‍സി വേലൂക്കാരന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇത് ആറാം തവണയാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വരുന്നത്.

സമ്മേളനശേഷം നടന്ന ദിവ്യബലിമധ്യേ ഇഗ്നേഷ്യസച്ചന്‍ മുന്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് നന്ദിയും പുതിയ കമ്മിറ്റിയംഗങ്ങള്‍ക്ക് സ്വാഗതവും ആശംസിച്ചു. കൊളോണ്‍ അതിരൂപതയുടെ കീഴിലാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാസത്തിലെ എല്ലാ മൂന്നാം ഞായറാഴ്ചകളില്‍ ദിവ്യബലി, മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളില്‍ ദിവ്യബലിയെ തുടര്‍ന്ന് ആരാധന, വാര്‍ഷിക ധ്യാനം, സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍/ഇടവക ദിനം, പത്തുദിവസത്തെ കൊന്തനമസ്കാരം, ഈസ്റര്‍, ക്രിസ്മസ്, സെന്റ് ജോസഫ് തിരുനാള്‍, മരിച്ചവരുടെ തിരുനാള്‍, മിഷന്‍ സണ്‍ഡേ, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍, കേവലാര്‍, ഷ്വേണ്‍സ്റാട്ട് തീര്‍ഥാടനം തുടങ്ങിയ മുഖ്യമായ ആധ്യാത്മിക ചടങ്ങുകളില്‍ കമ്യൂണിറ്റി ചാപ്ളെയിനെ സഹായിക്കുകയാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ദൌത്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ