• Logo

Allied Publications

Europe
ഓസ്ട്രിയന്‍ പ്രസിഡന്റ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി
Share
വിയന്ന: ഓസ്ട്രിയന്‍ പ്രസിഡന്റ് ഹൈന്‍സ് ഫിഷര്‍ റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായെ സന്ദര്‍ശിച്ചു. ഒസ്ട്രിയന്‍ ജനതയുടെ ഹൃദയം പ്രസിഡന്റ് ഫിഷര്‍ പോപ്പ് ഫ്രാന്‍സിസിന് കൈമാറി. വ്യാഴാഴ്ച്ച രാവിലെ 10.25 ന് ഓസ്ട്രിയന്‍ പ്രസിഡന്റും സംഘവും സ്വിസ് ഗാര്‍ഡുകളുടെ സ്വീകരണത്തോടെ മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയിലെത്തി.

വത്തിക്കാന്‍ ലൈബ്രറി ഹാളില്‍, ഔപചാരികതയുടെ മുഖംമൂടിയില്ലാതെ 'ഹെര്‍സ്ളിഹ് വില്‍ക്കോമ്മെന്‍' എന്ന് ജര്‍മ്മന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്തുകൊണ്ട് പോപ്പ് ഫ്രാന്‍സിസ് ഓസ്ട്രിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. മൂന്നു മാസം ജര്‍മനിയില്‍ പഠിച്ചിട്ടുള്ള പരിശുദ്ധ പിതാവിന് ആ ഭാഷയില്‍ പ്രാവിണ്യമുണ്ട്. പരിശുദ്ധ പിതാവിനെ ഓസ്ട്രിയയിലേക്ക് ഫിഷര്‍ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച പിതാവ് ഏറ്റവും അടുത്ത സമയം ഓസ്ട്രിയ സന്ദര്‍ശിക്കാമെന്ന് ഉറപ്പും നല്‍കി.

35 മിനിറ്റു നീണ്ട സ്വകാര്യ സംഭാഷണത്തില്‍ ഓസ്ട്രിയയെക്കുറിച്ചും ഓസ്ട്രിയയിലെ ആനുകാലിക സംഭവങ്ങളെക്കുറിച്ചും പരിശുദ്ധ പിതാവ് ചോദിച്ചറിഞ്ഞു. അഭയാര്‍ഥി തുടങ്ങിയ പ്രശ്നങ്ങള്‍ വിവാധ വിഷയമായ അബ്ദുള്ള സെന്റര്‍ ഇവയെപ്പറ്റിയെല്ലാം ചോദിക്കുകയും ഫിഷര്‍ നല്‍കിയ മറുപടികള്‍ എല്ലാം സാകൂതം കേട്ട പിതാവ് ഓസ്ട്രിയ സന്ദര്‍ശിക്കുവാനുള്ള ഫിഷറിന്റെ ക്ഷണം സ്വീകരിക്കുകയും 2016ല്‍ ഒസ്ട്രിയയിലെത്താമെന്ന് സമ്മതിക്കുകയും ചെയ്തു.

പരിശുദ്ധ പിതാവിന് പ്രസിഡന്റ് സെന്റ് സ്റീഫന്‍സ് കത്തീഡ്രലിന്റെ 19 ാം നൂറ്റാണ്ടിലെ ചിത്രവും മൊസാര്‍ട്ടിന്റെ സംഗീത കാസറ്റും സമ്മാനമായി നല്‍കി. ഒസ്ട്രിയന്‍ ജനതയ്ക്കു തന്റെ സ്നേഹാന്വേഷണം പറഞ്ഞ പിതാവ് പ്രതിനിധി സംഘാംഗളെ പരിചയപ്പെടുകയും അവരോട് കുശലം പറയുകയും ചെയ്തു. പിരിയും നേരം 'ബിസ് ബാള്‍ഡ്' ജര്‍മന്‍ ഭാഷയില്‍ (താമസിയാതെ നേരില്‍ കാണാം) എന്നു പറഞ്ഞു വിടപറയുകയും ചെയ്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട