• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു
Share
വിയന്ന: ഈ ശൈത്യകാലമാകുമ്പോള്‍ ഓസ്ട്രിയയിലെ തൊഴിലില്ലായ്മ 4,00,000 കവിയും. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ പ്രതിസ ന്ധിയിലേയ്ക്കാണ് ഓസ്ട്രിയ നീങ്ങുന്നത്. ശൈത്യകാലമാകുമ്പോള്‍ ഇപ്പോള്‍ 3,89,000 എന്ന തൊഴില്‍ രഹിതരുടെ കണക്ക് 4,00,000 ലേയ്ക്ക് മാറും.

ഇതില്‍ 2.8 ശതമാനം പേര്‍ പഠിക്കുന്നവരാണ്. 3,10,000 പേര്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവരാണ്. അതായത് മൊത്തം ജനസംഖ്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം 8.1 ശതമാനമാണ്. അതായത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.7 ശതമാനം കൂടുതല്‍. യൂറോപ്യന്‍ യൂണിയന്റെ മൊത്തം തൊഴിലില്ലായ്മ 5.1 ശതമാനമാണെന്നിരിക്കെ, ജര്‍മനിയെക്കാള്‍ കൂടിയ തൊഴിലില്ലായ്മയാണ് ഓസ്ട്രിയ അഭിമുഖീകരിക്കുന്നത്.

തൊഴില്‍ രഹിതരില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പണിയില്ലാതിരിക്കുന്നവരുടെ എണ്ണം 111 ശതമാനമാണ്. തൊഴിലില്ലാത്ത വിദേശികളുടെ സംഖ്യ 22 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രായമായവരുടെ എണ്ണം 4.5 ശതമാനമുയര്‍ന്നു. വിയന്നയിലാണ് ഏറ്റവും അധികം തൊഴില്‍ രഹിതരുള്ളത്. 1,03,000 അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15.2 ശതമാനം വര്‍ധനവ്.

വിയന്ന കഴിഞ്ഞാല്‍ ഓബര്‍ ഓസ്ട്രിയയിലാണ് കൂടുതല്‍ തൊഴില്‍ രഹിതര്‍ 34.014. അതായത് 12.8 ശതമാനം വര്‍ധനവ്. സാര്‍സ്ബുര്‍ഗില്‍ 16 142 പേര്‍ തൊഴില്‍ രഹിതരാണ് (പത്തു ശതമാനം കൂടുതല്‍) സ്റയര്‍മാര്‍ക്കില്‍ 38,031 പേരും (.91 ശതമാനം കൂടുതല്‍), ഫൊറാറല്‍ ബര്‍ഗില്‍ 10,491 പേരും (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.5 ശതമാനം കൂടുതല്‍), ടിറോളില്‍ 28,115 പേരും (4.5 ശതമാനം കൂടുതല്‍) കേരന്റനില്‍ 23,532 പേരും (4.3 ശതമാനം കൂടുതല്‍) ബുര്‍ഗന്‍ലാന്റില്‍ 7 954 പേരും (3.5 ശതമാനം കൂടുതല്‍) തൊഴിലില്ലാത്തവരാണ്.

11.1 ശതമാനം ആള്‍ക്കാര്‍ വര്‍ഷം മുഴുവന്‍ തൊഴിലില്ലാത്തവരും 22.2 ശതമാനം പേര്‍ വിദേശികളും 14.1 ശതമാനം ആള്‍ക്കാര്‍ നിര്‍മാണത്തൊഴിലാളികളും 6.4 ശതമാനം പേര്‍ അധ്യാപകരും 14.5 ശതമാനം പേര്‍ 50 വയസിനു മുകളിലുള്ളവരുമാണ്.

ഓസ്ട്രിയന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മേധാവി യോഹന്നാസ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ 2015 ജനുവരിയില്‍ ഓസ്ട്രിയയിലെ തൊഴിലില്ലായ്മ 4,80,000 ആയി തീരുമെന്ന് അറിയിച്ചു. റിക്കാര്‍ഡ് തൊഴിലില്ലായ്മയെ നേരിടുവാന്‍ ഫായ്മാന്‍ മന്ത്രി സഭ നികുതി പരിഷ്കാരങ്ങള്‍ക്കൊരുങ്ങുകയാണെന്നും വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.