• Logo

Allied Publications

Europe
സ്വിസ് ടെലിവിഷന്‍ മാത്യു കുഴുപ്പള്ളിലിന് യാത്രയയപ്പ് നല്‍കി
Share
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ സ്വിസ് ടെലിവിഷനില്‍ (ടഞഎ) സീനിയര്‍ എഡിറ്റര്‍ ആയും ഫിലിം പ്രോഗ്രാമിംഗ് എക്സികുട്ടീവ് ആയും നീണ്ട വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച മാത്യു കുഴുപ്പള്ളിലിന് സ്വിസ് ടെലിവിഷന്‍ യാത്രയയപ്പ് നല്‍കി.

മാന്‍ ഹൈം ഫിലിം ഫെസ്റിവല്‍ (ജര്‍മനി), ബെര്‍ലിന്‍ ഫിലിം ഫെസ്റിവല്‍ (ജര്‍മനി), ലൊക്കാര്‍ണോ ഫിലിം ഫെസ്റിവല്‍ (സ്വിറ്റ്സര്‍ലാന്‍ഡ്) തുടങ്ങിയ വിവിധ ഫിലിം ഫെസ്റിവലുകളില്‍ ജൂറി അംഗവും ചെയര്‍പേഴ്സണ്‍ ആയും സേവനം ചെയ്തിട്ടുണ്ട്.

ടൊറന്റോ (കാനഡ) റോട്ടര്‍ ഡാം, മ്യൂണിച്ച്, ഫ്രൈ ബുര്‍ഗ് (സ്വിറ്റ്സര്‍ലന്‍ഡ്), ലൊക്കാര്‍ണോ (സ്വിറ്റ്സര്‍ലന്‍ഡ്), തിരുവനന്തപുരം (ഇന്ത്യ) എന്നീ ഫിലിം ഫെസ്റിവലുകളില്‍ സ്വിറ്റ്സര്‍ലന്‍ഡ് ടെലിവിഷനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

മികച്ച ചിത്രകാരനും ചിന്തകനും കൂടിയായ മാത്യു പ്രാഥമിക വിദ്യാഭ്യാസം സേലത്തും ലയോള കോളജിലും പൂര്‍ത്തിയാക്കിയശേഷം പ്രശസ്ത ചിത്രകാരനായ ജ്യോതി സാഹിയുടെ ശിക്ഷണത്തില്‍ ചിത്ര കല അഭ്യസിച്ചു. ഈ കാലയളവില്‍ ലാറി ബേക്കറിന്റെ കൂടെ പ്രവര്‍ത്തിക്കാനായത് മറക്കാനാവാത്ത അനുഭവമായി എന്ന് മാത്യു പറയുന്നു. സ്കോളര്‍ഷിപ്പോടെ ഫിലിപ്പൈന്‍സില്‍ നിന്നും (മനില) ജര്‍മനിയില്‍നിന്നും (മ്യൂണിച്ച്) മാധ്യമ, ടെലിവിഷന്‍, ഫിലിം സംവിധാനത്തില്‍ ഉന്നത വിദ്യാഭാസം നേടി.

1985 ല്‍ ജര്‍മനിയിലും (ബോണ്‍) 2004 ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലുസേര്‍ണിലും 2013 ല്‍ അമേരിക്കയിലും (ന്യൂയോര്‍ക്ക്) 2014 ല്‍ ഇന്ത്യയിലും (മുംബൈ) ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 1986 മുതല്‍ കുടുംബസമേതം സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്നു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സിന്റെ ചെയര്‍മാനായും ഗ്ളോബല്‍ വൈസ് ചെയര്‍മാനായും സേവനം ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​