• Logo

Allied Publications

Europe
യൂറോപ്യന്‍ മലയാളി സമൂഹത്തിന് കാഴ്ചയുടെ പൂരം ഒരുക്കി 'വിഷന്‍ 2014' മെഗാഷോ സമാപിച്ചു
Share
വിയന്ന: മലയാളി വിഷന്റെ ബാനറില്‍ യൂറോപ്പിലെ മലയാളി സമൂഹത്തിന് കാഴ്ചയുടെ വര്‍ണവിസ്മയം വിരിയിച്ച് യുറോപ്പിലെ അഞ്ചു രാജ്യങ്ങളില്‍ അരങ്ങേറിയ 'വിഷന്‍ 2014' മെഗാഷോയ്ക്ക് മികച്ച പ്രതികരണത്തോടെ തിരശീല വീണു.

അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, ജര്‍മനി എന്നീ രാജ്യങ്ങളാണ് വിഷന്‍ 2014 ന് വേദിയായത്. നിറഞ്ഞ സദസുകളില്‍ വേദിയുണര്‍ത്തിയ വിഷന്‍ 2014 അവസാനിക്കുമ്പോള്‍ എക്കാലത്തെയും മികവുറ്റ സ്റേജ് ഷോയ്ക്കാണ് യൂറോപ്യന്‍ മലയാളികള്‍ സാക്ഷികളായായത്.

വര്‍ഷങ്ങള്‍ക്കുശേഷമാണ് യുറോപ്പില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാക്കാരന്മാരെ അണിനിരത്തി ഇത്തരത്തില്‍ ഒരു സ്റേജ് ഷോ സംഘടിപ്പിക്കുന്നത്. മാധ്യമ ലോകത്ത് നിന്നും ജോണ്‍ ബ്രിട്ടാസ്, സംസ്ഥാന ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍, യുറോപ്പിലെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മലയാളി സംഘടനാ പ്രതിനിധികള്‍, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍, മുത്തൂറ്റ് ഗ്ളോബലിനുവേണ്ടി ജനറല്‍ മാനേജര്‍ ബിജിമോന്‍ കെ.ആര്‍, യുകെയില്‍ നിന്നുള്ള ബോബി വര്‍ഗീസ്,ലോക്കല്‍ സ്പോണ്‍സര്‍മാര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളും വിഷന്‍ 2014ന്റെ വിവിധ വേദികളില്‍ സന്നിഹിതരായിരുന്നു.

മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭകളായ അര്‍ച്ചന കവി, കോട്ടയം നസീര്‍, ഫ്രാങ്കോ, സയനോര, സിറാജ് പയ്യോളി, വിപിന്‍ സേവിയര്‍, രാജ സാഹിബ്, ജോര്‍ജ് ജേക്കബ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരാണ് വിഷന്‍ 2014ന്റെ വേദിയെ അവിസ്മരണീയമാക്കിയത്. അതേസമയം വിയന്നയിലും സൂറിച്ചിലും റോമിലും രണ്ടാം തലമുറയില്‍ നിന്നുള്ള മലയാളി നര്‍ത്തകരും വിഷന്‍ 2014ന്റെ വേദിയില്‍ നൃത്തവിസ്മയം തീര്‍ത്തു. കണ്ണിന് കുളിര്‍മ പകര്‍ന്ന നൃത്തപ്രകടനങ്ങളും കാതുകളില്‍ വസന്തം വിരിയിച്ച സംഗീതവും ഓര്‍മയില്‍ ചിരിപടര്‍ത്തുന്ന ഹാസ്യരസകൂട്ടുകളുമായി മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭകള്‍ യൂറോപ്പിന് സമ്മാനിച്ചത് ആസ്വാദനകലയുടെ എക്കാലത്തെയും മികച്ച നവ്യാനുഭവമാണ്.

ഹാസ്യരസകൂട്ടുകളുമായി കോട്ടയം നസീറും രാജാസാഹിബും ഫിഗര്‍ മോര്‍ഫിംഗ് കൊണ്ട് അത്ഭുതം സൃഷ്ടിച്ച സിറാജ് പയ്യോളിയും നൃത്തവിസ്മയം തീര്‍ത്ത് നടി അര്‍ച്ചനാ കവിയും കോറിയോഗ്രഫേര്‍ ജോര്‍ജ് ജേക്കബും ഹൃദയത്തെ തട്ടിയുണര്‍ത്തുന്ന ഗാനങ്ങളുമായി ഫ്രാങ്കോയും സയനോരയും വിപിന്‍ സേവ്യറുമെല്ലാം വേദിയിലെത്തിയപ്പോള്‍ വിഷന്‍ 2014ന്റെ വേദികള ആവേശത്താല്‍ ഇളകിമറിഞ്ഞു. ആവേശം ഒട്ടും ചോരാതെ അലയടിച്ച പ്രകടനങ്ങള്‍ കാണികളെ പല അവസരങ്ങളിലും ഇരിപ്പിടങ്ങളില്‍ നിന്ന് സ്റേജിലേയ്ക്ക് ആനയിച്ചു. യുറോപ്പിലെ രണ്ടാം തലമുറയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അണിനിരന്ന നൃത്തരംഗങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി.

വിഷന്‍ 2014 യുറോപ്പില്‍ അവതരിപ്പിച്ചത് ബിജു കാരിയില്‍ മാനേജിംഗ് ഡയറക്ടറായ യുകെയില്‍ നിന്നുള്ള ഫസ്റ് റിംഗ് ഗ്ളോബല്‍ ഓണ്‍ലൈന്‍ ട്യുഷനാണ്. സ്റേജ് ഷോയുടെ സ്പോണ്‍സര്‍മാരായ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറി സ്ഥാനപങ്ങളുടെ ചെയര്‍മാനായ ബോബി ചെമ്മണ്ണൂരൂം മുത്തൂറ്റ് ഗ്ളോബലും വിഷന്‍ 2014ന്റെ വിജയത്തിനും സംഘാടക സമിതിക്കും അകമഴിഞ്ഞ പിന്തുണ നല്‍കി. മലയാള ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമൂഖ സ്റേജ് ഷോ വിദഗ്ധന്‍ ബിജു എം.പി വിഷന്‍ 2014 സംവിധാനം ചെയ്തു. വിയന്നയില്‍ നിന്നുള്ള ഘോഷ് അഞ്ചേരില്‍ ഷോ യുറോപ്പില്‍ കോഓര്‍ഡിനേറ്റ് ചെയ്തു.

അയര്‍ലന്‍ഡില്‍ നിന്നുള്ള മജു പേക്കല്‍, നോബിള്‍ മാത്യു, ജിജോ ജോര്‍ജ്, ജര്‍മനിയില്‍ നിന്നും ഡോ. ജെമി കുര്യാക്കോസ്, എബി മാന്‍കുളം, ഇറ്റലിയില്‍ നിന്നുള്ള സിജോ ജോസ് ഇടച്ചേരില്‍, ഡിബിന്‍ അമ്പൂക്കന്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, ജോഷി താഴത്ത്ക്കുന്നേല്‍, വിയന്നയില്‍ നിന്നുള്ള സജി മതുപ്പുറത്ത്, ജോമോന്‍ ചേലപ്പുറത്ത്, പ്രിന്‍സ് പത്തിപറമ്പില്‍ എന്നിവരും മലയാളി വിഷന്‍ അഡ്മിന്‍ മാനേജര്‍ ജോസ് തോമസ് (ലണ്ടന്‍), ബിജു മാളിയേക്കല്‍ (വിയന്ന), ജെജി മാത്യു (ഇറ്റലി), ജോബിന്‍സണ്‍ കൊറ്റത്തില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), റെജി ചേലപ്പുറത്ത് (ഡബ്ളിന്‍), ബിജു ജോസഫ് (എറണാകുളം), കെ.ജെ ധനീഷ് (കോട്ടയം), ബിനു മാര്‍ക്കോസ് (വിയന്ന), ബിജു പാറയ്ക്കല്‍ (സൂറിച്ച്), ഷൈജു ലൈവ് (ഡബ്ളിന്‍) തുടങ്ങിയവരും വിഷന്‍ 2014ന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.