• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ഇന്ദിര അനുസ്മരണം മന്ത്രി എ.പി അനികുമാര്‍ ഉദ്ഘാടനം ചെയ്തു
Share
വിയന്ന: ഇന്ത്യയുടെ വളര്‍ച്ചയുടെ താളുകളില്‍ നിര്‍ണായകമായ പേരാണ് ഇന്ദിരാഗന്ധിയെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ആ നാമം മാറ്റിനിര്‍ത്തുവാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ വിയന്നയില്‍ അഭിപ്രായപ്പെട്ടു.

വിയന്നയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി ഓസ്ട്രിയ) സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഇന്ദിരാപ്രിയദര്‍ശനിയുടെ മഹത് വ്യക്തിത്വം ഒരു ഭാരതിയന്റെ മനസിലും ജീവിക്കുമെന്നും അവരുടെ ഭരണനേട്ടങ്ങള്‍ ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ വിസ്മരിക്കുന്നതു അപലപനീയമാണെന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധിയെ അനുസ്മരിക്കാന്‍പോലും തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ വേദനാജനകമാണെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഐഒസി ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ബിജു മാളിയേക്കല്‍ സ്വാഗതം ആശംസിച്ചു.

'ഇന്ദിരാഗാന്ധി ഇന്ത്യയുടെ ആത്മാവ്' എന്ന വിഷയത്തില്‍ ഐഒസി കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ വിയന്ന മലയാളികള്‍ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ജോജിമോന്‍ എറണാകേരില്‍, വിഎംഎ പ്രസിഡന്റ് മാത്യൂസ് കിഴക്കെകര, സിറില്‍ മനയാനിപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഐഒസി കേരള ചാപ്റ്റര്‍ വിനു കളരിതറ, വൈസ് പ്രസിഡന്റ് വിന്‍സെന്റ് തടത്തില്‍, ജോളി കുര്യന്‍, ബോബന്‍ ആണ്ടിവീട്, ജോയിന്റ് സെക്രട്ടറി രവി ചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ അബ്ദുള്‍ അസീസിന്റെ നന്ദി പ്രസംഗത്തോടെ അനുസ്മരണസമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.