• Logo

Allied Publications

Europe
ഖത്തര്‍ എയര്‍വെയ്സ് ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ദോഹ കേന്ദ്രമായി സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വെയ്സ് ഗ്ളോബല്‍ പ്രമോഷന്‍ വാരത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കുന്നു. നവംബര്‍ പത്തു വരെയാണ് ഈ ഗ്ളോബല്‍ പ്രമോഷന്‍ വാരാഘോഷം. ഖത്തര്‍ എയര്‍വേയ്സില്‍ ഇന്ത്യയില്‍ നിന്നും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് ഇളവുകള്‍ നല്‍കുന്നത്. എല്ലാ ബുക്കിംഗ് ക്ളാസുകള്‍ക്കും ഈ 25 ശതമാനം ഇളവ് ലഭിക്കും.

അടുത്ത വര്‍ഷം 2015 ജൂണ്‍ 15 വരെ ഈ ഗ്ളോബല്‍ പ്രമോഷന്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. എന്നാല്‍ പീക് സീസണായ 2014 ഡിസംബര്‍ 15 മുതല്‍ 28 വരെയും, അടുത്ത വര്‍ഷം മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ പത്തു വരെയും ഗ്ളോബല്‍ പ്രമോഷന്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര അനുവദിക്കുകയില്ല. ഖത്തര്‍ എയര്‍വേയ്സിന് 139 വിമാനങ്ങളും, ദിവസേന 145 എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസുകളും ഉണ്ട്. പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന യാത്രകള്‍ക്ക് ഈ സൌജന്യം പ്രയോജനപ്പെടുത്താം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.