• Logo

Allied Publications

Europe
'ദമ്പതികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമ്പോള്‍ കുടുംബ ജീവിതം സന്തോഷപ്രദമാകും'
Share
മാഞ്ചസ്റര്‍: കുടുംബങ്ങളില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമ്പോള്‍ അവിടെ ദൈവിക സാന്നിധ്യം ഉണ്ടാകുമെന്നും സന്ധ്യപ്രാര്‍ഥന മുടക്കാതെ മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാവണമെന്നും ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍.

മൂന്നുദിവസമായി മാഞ്ചസ്റര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന കുടുംബ നവീകരണ ധ്യാനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധ്യാനത്തില്‍ മാഞ്ചസ്ററിലും പരിസരപ്രദേശങ്ങളില്‍നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

കുട്ടികള്‍ക്ക് ജീസസ് യൂത്ത് നോര്‍ത്ത് വെസ്റ് ടീമിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ബൈബിള്‍ ക്ളാസും വ്യക്തിത്വ പരിശീലനവും നടന്നു. വെള്ളിയാഴ്ച ജപമാല സമാപനവും ക്ളാസുകളും നടന്നു. ധ്യാനത്തോടനുബന്ധിച്ച് റോയി മാത്യുവിന്റെ ശ്രുതി മധുരമായ ആലാപനങ്ങള്‍ ഏവര്‍ക്കും ആത്മീയ ഉണര്‍വേകി.

ട്രസ്റിമാരായ അനില്‍ അധികാരം, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ധ്യാനപരിപാടികളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും ധ്യാനത്തിന്റെ വിജയത്തിനായി സഹകരിച്ചവര്‍ക്കും സാല്‍ഫോര്‍ഡ് രൂപത ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂടത്തില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍