• Logo

Allied Publications

Europe
ലിവര്‍പൂളില്‍ മരിച്ചവിശ്വാസികളുടെ ഓര്‍മ തിരുനാള്‍ ആചരിച്ചു
Share
ലിവര്‍പൂള്‍: കേരള കത്തോലിക്കാ കമ്യൂണിറ്റിയുടെ ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ഹോളി നെയിം ചര്‍ച്ചില്‍ സകല മരിച്ചവിശ്വാസികളുടെയും ഓര്‍മതിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

ഞായര്‍ വൈകുന്നേരം അഞ്ചിന് നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ കാര്‍മികത്വം വഹിച്ചു. ലിവര്‍പൂളിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലും ഒപ്പീസിലും പ്രാര്‍ഥനകളിലും പങ്കെടുത്തു.

മരിച്ചപോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും നമ്മള്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പീസിനും പ്രാര്‍ഥനകള്‍ക്കും ശേഷം വിശുദ്ധ ബലിയില്‍ പങ്കെടുത്ത വിശ്വാസികള്‍ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ഒരു പിടി പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ചാണ് ഭവനങ്ങളിലേക്ക് മടങ്ങിയത്. ഗായകസംഘത്തിന്റെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.